കൊച്ചി: കടവന്ത്ര പോലീസ് കസ്റ്റഡിയിലെടുത്ത രണ്ട് കവർച്ചാ കേസ് പ്രതികൾ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കുന്നതിനിടെ ഓടി രക്ഷപ്പെട്ടു (Kochi Police Custody Escape). പത്തനംതിട്ട സ്വദേശി റസൽ, ആലപ്പുഴ സ്വദേശി സൂരജ് എന്നിവരാണ് പോലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞത്.
കവർച്ചാ കേസുമായി ബന്ധപ്പെട്ട് കടവന്ത്ര പോലീസ് അറസ്റ്റ് ചെയ്ത പ്രതികളെ നിയമനടപടികൾക്കായി ഹാജരാക്കാൻ എത്തിച്ചതായിരുന്നു. മജിസ്‌ട്രേറ്റിന്റെ വസതിക്ക് മുന്നിൽ വെച്ചാണ് പ്രതികൾ പോലീസിനെ വെട്ടിച്ച് ഓടിയത്. പ്രതികൾക്കായി നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ പോലീസ് തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.
റെയിൽവേ സ്റ്റേഷനുകൾ, ബസ് സ്റ്റാൻഡുകൾ എന്നിവിടങ്ങളിലും അയൽ ജില്ലകളിലും പ്രതികളുടെ വിവരങ്ങൾ കൈമാറി. കസ്റ്റഡിയിൽ നിന്ന് പ്രതികൾ രക്ഷപ്പെട്ട സംഭവത്തിൽ പോലീസിന്റെ ഭാഗത്ത് സുരക്ഷാ വീഴ്ചയുണ്ടായോ എന്നും അധികൃതർ പരിശോധിച്ചുവരികയാണ്.
Story Summary: Two robbery suspects, Russell from Pathanamthitta and Sooraj from Alappuzha, escaped from police custody in Kochi. The incident occurred while the Kadavanthra police were producing them before the magistrate. A massive manhunt has been launched across the city and neighboring districts to apprehend the absconding duo.

