Times Kerala

 തൃപ്പൂണിത്തുറ സ്‌ഫോടനം : നരഹത്യാ കുറ്റം ചുമത്തി പൊലീസ്; നാല് പേർ അറസ്റ്റിൽ

 
 തൃപ്പൂണിത്തുറ സ്‌ഫോടനം : നരഹത്യാ കുറ്റം ചുമത്തി പൊലീസ്; നാല് പേർ അറസ്റ്റിൽ
തൃപ്പൂണിത്തുറയിലെ സ്‌ഫോടനവുമായി ബന്ധപ്പെട്ട് നാല് പേർ അറസ്റ്റിൽ. കരയോഗം ഭാരവാഹികളായ സതീശൻ, ശശികുമാർ, കരാർ ജോലിക്കാരായ വിനീത്, വിനോദ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവർക്കെതിരെ നരഹത്യാ കുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. നിയമവിരുദ്ധമായി കരിമരുന്ന് സൂക്ഷിച്ചെന്ന് എഫ്‌ഐആറിൽ പറയുന്നു. 

തൃപ്പൂണിത്തുറ പുതിയകാവ് ക്ഷേത്രത്തിലെ ഉത്സവത്തിന് വേണ്ടി പാലക്കാട് നിന്ന് എത്തിച്ചതാണ് സ്‌ഫോടക വസ്തുക്കൾ. രാവിലെ പത്തരയോടെയായിരുന്നു അപകടം സംഭവിച്ചത്.  തൃപ്പൂണിത്തുറ ചൂരക്കാട് പടക്ക സംഭരണ ശാലയിൽ ഉണ്ടായ സ്‌ഫോടനത്തിൽ ഇതുവരെ രണ്ട് പേരാണ് മരിച്ചത്. പടക്കശാലയിൽ ജോലി ചെയ്തിരുന്ന തിരുവനന്തപുരം സ്വദേശി വിഷ്ണുവും മറ്റൊരു വ്യക്തിയായ 55 കാരൻ വിദാകരനുമാണ് മരിച്ചത്.  

 പാലക്കാട് നിന്ന് ടെമ്പോ ട്രാവലർ എത്തിച്ച പടക്കങ്ങൾ കോൺക്രീറ്റ് കെട്ടിടത്തിലേക്ക് മാറ്റുന്നതിനിടയാണ് പൊട്ടിത്തെറി ഉണ്ടായത്. വാഹനത്തിൽ ഉണ്ടായ ഷോർട് സർക്യൂട്ട് ആണ് അപകട കാരണമെന്നാണ് ഫയർ ഫോഴ്‌സിന്റെ നിഗമനം.

Related Topics

Share this story