Times Kerala

 വയനാട്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ മരിച്ച അജീഷിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് മാനന്തവാടി അതിരൂപത

 
 വയനാട്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ മരിച്ച അജീഷിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് മാനന്തവാടി അതിരൂപത
വയനാട് പടമലയിൽ മരിച്ച അജീഷിന്റെ കുടുംബത്തിന്  10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് മാനന്തവാടി അതിരൂപത.  കാട് നശിപ്പിച്ചത് നാട്ടുകാരല്ല, മാറിമാറി വന്ന സർക്കാരുകളാണ് എന്ന് മാനന്തവാടി ബിഷപ്പ് ജോസ് പൊരുന്നോടം പറഞ്ഞു. വനത്തിനെ ഓഡിറ്റിന് വിധേയമാക്കണമെന്നും അജിയുടെ മരണം അധികാരികളുടെ കണ്ണ് തുറപ്പിക്കണമെന്നും അദ്ദേഹം പ്രതികരിച്ചു. മാറി മാറി വന്ന സർക്കാർ വയനാട്ടിലെ കാടുകൾ വെട്ടി വെളുപ്പിച്ച് തേക്കും യൂക്കാലിയും നട്ട് പിടിപ്പിച്ചു. കാട് നശിപ്പിച്ചതോടെ വന്യമൃഗങ്ങൾ നാട്ടിലിറങ്ങാൻ തുടങ്ങി.   നാടിനെയും വനത്തിനേയും വേർതിരിക്കുന്ന തരത്തിലുള്ള സംവിധാനങ്ങൾ ഒരുക്കണം. പിടികൂടുന്ന ആനകളെ കർണാടക വനത്തിൽ വിട്ടാലും അവ തിരികെ ഇവിടേക്കെത്തും. 

 വന്യമൃഗങ്ങൾ പതിവായി ഇറങ്ങുന്ന സാഹചര്യമാണുള്ളത്. തണ്ണീർക്കൊമ്പൻ മാനന്തവാടി ടൗണിൽ പതിവായി എത്തുന്ന സാഹചര്യമുണ്ട്. അപകടമുണ്ടായിട്ട് ഇടപെടുന്ന സർക്കാരിനെ അല്ല, അപകടമുണ്ടാകാതെ നോക്കുന്ന സർക്കാരിനെയാണ് തങ്ങൾക്കിഷ്ടം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related Topics

Share this story