പ്ലസ് വണ്‍ അപേക്ഷകള്‍ ജൂണ്‍ രണ്ട് മുതല്‍; ട്രയല്‍ അലോട്ട്മെന്റ് 13-ന്
Thu, 25 May 2023

സംസ്ഥാനത്തെ ഹയര്‍സെക്കന്‍ഡറി, വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി ഒന്നാം വര്‍ഷ പ്രവേശനത്തിന് ഏകജാലകം വഴി ജൂണ്‍ 2 മുതല്‍ 9 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. ജൂണ്‍ 13 നാണ് ട്രയല്‍ അലോട്ട്‌മെന്റ്. ജൂണ്‍ 19ന് ആദ്യ അലോട്ട്‌മെന്റും മുഖ്യഘട്ടത്തിലെ അവസാന അലോട്ട്‌മെന്റ് ജൂലൈ ഒന്നിനും നടക്കും. പ്ലസ് ടു ഫലപ്രഖ്യാപനത്തിനിടെ വിദ്യാഭ്യാസവകുപ്പ് മന്ത്രി വി.ശിവന്‍കുട്ടിയാണ് ഇക്കാര്യം അറിയിച്ചത്
മുഖ്യഘട്ടത്തിലുള്‍പ്പെട്ട മൂന്ന് അലോട്ട്‌മെന്റിലൂടെ ഭൂരിഭാഗം സീറ്റുകളില്‍ പ്രവേശനമുറപ്പാക്കി ജൂലൈ അഞ്ചിന് സംസ്ഥാനത്ത് പ്ലസ് വണ്‍ ക്ലാസുകള്‍ ആരംഭിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.
മുഖ്യഘട്ടത്തിന് ശേഷം സപ്ലിമെന്ററി അലോട്ട്‌മെന്റിലൂടെ ബാക്കി സീറ്റുകള്‍ നികത്തി ഓഗസ്റ്റ് നാലിനായിരിക്കും പ്രവേശന നടപടികള്‍ അവസാനിപ്പിക്കുക.