ഐതിഹാസികം, എങ്ങനെ കൈകാര്യം ചെയ്യുമെന്നറിയില്ല: മരക്കാര്‍ ടീസര്‍ കണ്ട് ഞെട്ടി ഫേസ്ബുക്കും

 ഐതിഹാസികം, എങ്ങനെ കൈകാര്യം ചെയ്യുമെന്നറിയില്ല: മരക്കാര്‍ ടീസര്‍ കണ്ട് ഞെട്ടി ഫേസ്ബുക്കും 

  മലയാള സിനിമാസ്വാദകർ ഏറെ ആകാംക്ഷയോടും കൗതുകത്തോടും കാത്തിരിക്കുന്ന മോ​ഹൻലാൽ- പ്രിയദർശൻ ചിത്രമാണ് 'മരക്കാര്‍: അറബിക്കടലിന്റെ സിംഹം' .ചിത്രത്തിന്റെ   കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ടീസറിന് വൻ വരവേൽപ്പായിരുന്നു ലഭിച്ചത്. ഇപ്പോഴിതാ ചിത്രത്തിന്റെ രണ്ടാമത്തെ ടീസർ പങ്കുവയ്ക്കുകയാണ് അണിയറ പ്രവർത്തകർ.

യൂട്യൂബ് ട്രെന്‍ഡിങ്ങില്‍ ഒന്നാം സ്ഥാനത്ത് തുടരുന്ന മരക്കാര്‍ ടീസര്‍ പുറത്തിറങ്ങി മണിക്കൂറുകള്‍ക്കുളളില്‍ കണ്ടത് 14 ലക്ഷത്തിലധികം ആളുകളാണ്. ഏറെ, ബ്രഹ്മാണ്ഡ കാഴ്ച്ചകളുമായി ഒരുക്കിയ ടീസര്‍ കണ്ട് ഞെട്ടിയവരില്‍ സാക്ഷാല്‍ ഫെയ്‌സ്ബുക്കും ഉണ്ടായിരുന്നു. ചിത്രത്തിന്റെ ടീസര്‍ പങ്കുവച്ച മോഹന്‍ലാലിന്റെ ഔദ്യോഗിക പേജില്‍ ഐതിഹാസിക ടീസറെന്നാണ് എഫ്ബി ടീം കമന്റ് കുറിച്ചത്.

പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മരക്കാര്‍ ചിത്രം ഡിസംബര്‍ 2നാണ് തീയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുന്നത്.

Share this story