ഗവർണർക്കെതിരെയായ കേരളത്തിന്റെ ഹരജി; കേന്ദ്ര സർക്കാറിന് സുപ്രിംകോടതി നോട്ടീസ്

ഡൽഹി: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ കേരള സർക്കാർ സമർപ്പിച്ച ഹരജിയിൽ സുപ്രിംകോടതി കേന്ദ്രസർക്കാരിന് നോട്ടീസയച്ചു. സുപ്രീംകോടത്തു ഹരജി വെള്ളിയാഴ്ച പരിഗണിക്കും. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് ഹരജി പരിഗണിക്കുക. കേന്ദ്രസർക്കാറിന് പുറമെ ഗവർണറുടെ അഡീഷണൽ സെക്രട്ടറിക്കും സുപ്രിംകോടതിയുടെ നോട്ടീസുണ്ട്. വെള്ളിയാഴ്ചക്കുള്ളില്‍ നോട്ടീസിന് മറുപടി നല്‍കണം. കേന്ദ്രസര്‍ക്കാറിന് വേണ്ടി അറ്റോര്‍ണി ജനറലും സോളിസിറ്റര്‍ ജനറലും വെള്ളിയാഴ്ച ഹാജരാകരണമെന്നും ബെഞ്ച് നിര്‍ദേശിച്ചു.

ബില്ലുകൾ ഒപ്പിടാതെ വൈകിപ്പിക്കുന്നതിനെതിരെയായിരുന്നു കേരളത്തിന്റെ ഹരജി. എട്ട് ബില്ലുകളിൽ ഗവർണർ തീരുമാനമെടുത്തിട്ടില്ല, മൂന്ന് ബില്ലുകളിൽ രണ്ട് വർഷത്തിൽ കൂടുതലായി നടപടിയില്ല, മൂന്ന് ബില്ലുകൾ പിടിച്ചു വെച്ച് ഒരു വർഷത്തിലേറെയായി...എന്നിങ്ങനെ കാലതാമസം എണ്ണിപ്പറഞ്ഞാണ് കേരളം ഹരജി സമർപ്പിച്ചത്.