Times Kerala

അവസാനമായി ഭാര്യയെ ഒരുനോക്ക് കാണാനാകാതെ മസ്കറ്റിൽ ഭർത്താവ് മരിച്ചു: എയർ ഇന്ത്യ എക്സ്പ്രസ്സ് ജീവനക്കാരുടെ സമരം 

 
രാജേഷ്
തിരുവനന്തപുരം: എയര്‍ ഇന്ത്യ എക്സ്പ്രസ് ജീവനക്കാരുടെ സമരം മൂലം വിമാന യാത്ര മുടങ്ങി, ഭാര്യയെ അവസാനമായി ഒരു നോക്ക് കാണാനാകാതെ യുവാവ് മസ്കറ്റിൽ മരിച്ചു. മരണപ്പെട്ടത് കരമന നെടുമങ്ങാട് സ്വദേശി നമ്പി രാജേഷ്(40) ആണ്. തളർന്നുവീണതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു മസ്ക്കറ്റിൽ ഐ ടി മാനേജരായി ജോലി ചെയ്യുകയായിരുന്ന നമ്പി രാജേഷിനെ. മരണം സംഭവിച്ചത് ഇന്നലെ രാവിലെ ആശുപത്രിയിൽ വെച്ചാണ്. ഭാര്യ അമൃത സി രവി വിവരം അറിഞ്ഞതിന് പിറകെ എയർ ഇന്ത്യ എക്സപ്രസിൽ എട്ടിനു ടിക്കറ്റ് ബുക്ക് ചെയ്യുകയും തുടർന്ന് വിമാനം റദ്ദാക്കിയ വിവരം വിമാനത്താവളത്തിൽ എത്തിയപ്പോൾ അറിയുകയും ചെയ്തു. തനിക്ക് മസ്കറ്റിൽ എത്തേണ്ടത് അത്യാവശ്യമാണെന്ന് പറഞ്ഞിട്ടുപോലും ആരും ഗൗരവമായെടുത്തില്ലെന്നും അടുത്ത ദിവസം ടിക്കറ്റ് നൽകാമെന്ന് പറഞ്ഞതിനെത്തുടർന്ന് ഒൻമ്പതാം തീയതി വിമാനത്താവളത്തിലെത്തിയപ്പോൾ സമരം തുടരുകയായിരുന്നതിനാൽ അമൃതയ്ക്ക് യാത്ര റദ്ദാക്കേണ്ടി വരുകയായിരുന്നു. ഇത്തരമൊരു ദുരന്തം സമരമില്ലായിരുന്നുവെങ്കിൽ അനുഭവിക്കേണ്ടി വരില്ലായിരുന്നുവെന്ന് സങ്കടത്തോടെ പറയുകയാണ് അവർ. 

Related Topics

Share this story