'ചുണയുണ്ടെങ്കിൽ കയ്യിൽ ഉണ്ടെന്ന് പറയുന്ന തെളിവുകൾ കോടതിയിൽ ഹാജരാക്ക്': ശബരിമല സ്വർണക്കൊള്ള വിവാദത്തിൽ VD സതീശനെ വെല്ലുവിളിച്ച് കടകംപള്ളി; മറുപടിയുമായി പ്രതിപക്ഷ നേതാവ് | Sabarimala

വെല്ലുവിളി ഏറ്റെടുക്കുന്നതായി അദ്ദേഹം പറഞ്ഞു
'ചുണയുണ്ടെങ്കിൽ കയ്യിൽ ഉണ്ടെന്ന് പറയുന്ന തെളിവുകൾ കോടതിയിൽ ഹാജരാക്ക്': ശബരിമല സ്വർണക്കൊള്ള വിവാദത്തിൽ VD സതീശനെ വെല്ലുവിളിച്ച് കടകംപള്ളി; മറുപടിയുമായി പ്രതിപക്ഷ നേതാവ് | Sabarimala
Updated on

തിരുവനന്തപുരം: ശബരിമലയിലെ സ്വർണപ്പാളികൾ വിറ്റഴിച്ചതുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങളിൽ തെളിവ് ഹാജരാക്കാൻ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ വെല്ലുവിളിച്ച് കടകംപള്ളി സുരേന്ദ്രൻ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഈ വെല്ലുവിളി നടത്തിയത്.(Kadakampally Surendran challenges VD Satheesan on Sabarimala gold theft case)

ശബരിമലയിലെ സ്വർണപ്പാളി പുറത്തുകൊണ്ടുവന്ന് വിറ്റെന്നും ഇതിന് കടകംപള്ളി സുരേന്ദ്രൻ ഒത്താശ ചെയ്തെന്നുമാണ് വി.ഡി. സതീശൻ ആരോപിച്ചത്. ഈ ആരോപണം പിൻവലിച്ച് മാപ്പ് പറയണമെന്നും നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ട് കടകംപള്ളി സുരേന്ദ്രൻ കോടതിയിൽ ഹർജി നൽകിയിരുന്നു.

കോടതി നടപടികളുമായി ബന്ധപ്പെട്ട് പുറത്തുവന്ന റിപ്പോർട്ടുകൾ തെറ്റാണെന്ന് കടകംപള്ളിയുടെ അഭിഭാഷകൻ പറഞ്ഞിരുന്നു. ഇതിന് പിന്നാലെ സതീശൻ വീണ്ടും ആരോപണങ്ങൾ ഉന്നയിച്ചതാണ് നിലവിലെ വെല്ലുവിളിക്ക് കാരണമായത്. കടകംപള്ളി സുരേന്ദ്രന്റെ വെല്ലുവിളി ഏറ്റെടുക്കുന്നതായി വി.ഡി. സതീശൻ മാധ്യമങ്ങളോട് പറഞ്ഞു.

കടകംപള്ളിക്ക് എതിരായ തെളിവുകൾ തക്കസമയത്ത് കോടതിയിൽ ഹാജരാക്കും. ഉന്നയിച്ച ആരോപണങ്ങളിൽ താൻ ഇപ്പോഴും ഉറച്ചു നിൽക്കുന്നു. സ്വർണപ്പാളി ആർക്കാണ് നൽകിയതെന്ന് വ്യക്തമാക്കേണ്ട ഉത്തരവാദിത്തം ദേവസ്വം മന്ത്രിക്കുണ്ട്. ദേവസ്വം ബോർഡ് അംഗങ്ങൾ ചെയ്ത കാര്യങ്ങൾ വകുപ്പ് മന്ത്രിയായിരുന്ന കടകംപള്ളി അറിയാതിരിക്കില്ലെന്നും സതീശൻ ആരോപിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com