മന്ത്രി സജി ചെറിയാൻ്റെ വാഹനം അപകടത്തിൽപ്പെട്ടു: ടയർ ഊരിത്തെറിച്ചു, മന്ത്രി സുരക്ഷിതൻ | Accident

ഡി.കെ. മുരളി എം.എൽ.എയുടെ വാഹനത്തിലാണ് പിന്നീട് യാത്ര തുടർന്നത്.
Minister Saji Cherian's vehicle met with an accident
Updated on

തിരുവനന്തപുരം: മന്ത്രി സജി ചെറിയാൻ സഞ്ചരിച്ചിരുന്ന ഔദ്യോഗിക വാഹനം വാമനപുരത്ത് വെച്ച് അപകടത്തിൽപ്പെട്ടു. ഇന്ന് രാവിലെയാണ് സംഭവം. വാഹനത്തിന്റെ ടയർ പെട്ടെന്ന് ഊരിത്തെറിച്ചതാണ് അപകടത്തിന് കാരണമായത്.(Minister Saji Cherian's vehicle met with an accident)

അപകടസമയത്ത് വാഹനത്തിലുണ്ടായിരുന്ന മന്ത്രി സജി ചെറിയാനോ ഒപ്പമുണ്ടായിരുന്ന മറ്റുള്ളവർക്കോ പരിക്കുകളൊന്നുമില്ല. വലിയൊരു അപകടം ഒഴിവായത് ഭാഗ്യം കൊണ്ടാണ്. അപകടത്തെത്തുടർന്ന് യാത്ര തടസ്സപ്പെട്ട മന്ത്രി, ഡി.കെ. മുരളി എം.എൽ.എയുടെ വാഹനത്തിലാണ് ലക്ഷ്യസ്ഥാനത്തേക്ക് യാത്ര തുടർന്നത്.

വാഹനത്തിന്റെ യാന്ത്രിക തകരാറാണോ അതോ അറ്റകുറ്റപ്പണികളിലെ വീഴ്ചയാണോ അപകടത്തിന് കാരണമായതെന്ന് പരിശോധിച്ചു വരികയാണ്.

Related Stories

No stories found.
Times Kerala
timeskerala.com