നടിയെ ആക്രമിച്ച കേസ് : അതിജീവിതയുടെ പേര് വെളിപ്പെടുത്തുന്ന വീഡിയോ പ്രചരിപ്പിച്ചെന്ന പരാതിയിൽ രണ്ടാം പ്രതി മാർട്ടിനെതിരെ പുതിയ കേസെടുക്കും | Actress assault case

സൈബർ അക്കൗണ്ടുകൾ നിരീക്ഷണത്തിൽ
നടിയെ ആക്രമിച്ച കേസ് : അതിജീവിതയുടെ പേര് വെളിപ്പെടുത്തുന്ന വീഡിയോ പ്രചരിപ്പിച്ചെന്ന പരാതിയിൽ രണ്ടാം പ്രതി മാർട്ടിനെതിരെ പുതിയ കേസെടുക്കും | Actress assault case
Updated on

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ അതിജീവിത നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ രണ്ടാം പ്രതി മാർട്ടിനെതിരെ പോലീസ് പുതിയ കേസെടുക്കും. മനഃപൂർവം അപകീർത്തികരമായ വീഡിയോകൾ പ്രചരിപ്പിച്ചുവെന്ന അതിജീവിതയുടെ പരാതിയിലാണ് നടപടി. കേസ് ഉടൻ രജിസ്റ്റർ ചെയ്യും.(Actress assault case, New case to be filed against second accused)

സൈബർ ആക്രമണങ്ങളെക്കുറിച്ച് നടി സൂചിപ്പിച്ചിരുന്നു. ഇതിന്റെ തുടർച്ചയായി ഔദ്യോഗികമായി പരാതി കൈമാറിയത്. മാർട്ടിന് പുറമെ സോഷ്യൽ മീഡിയയിലൂടെ അതിജീവിതയെ അധിക്ഷേപിച്ച മറ്റ് വ്യക്തികളുടെ അക്കൗണ്ടുകളും പോലീസ് കർശനമായി പരിശോധിച്ചുവരികയാണ്. സൈബർ ഇടങ്ങളിൽ മോശമായ രീതിയിൽ പ്രചാരണം നടത്തിയവർക്കെതിരെയും തുടർനടപടികൾ ഉണ്ടാകുമെന്നാണ് സൂചന.

നടിയെ ആക്രമിച്ച കേസിൽ നിലവിൽ വിചാരണ കോടതി മാർട്ടിനെ 20 വർഷത്തേക്ക് തടവിന് ശിക്ഷിച്ചിരിക്കുകയാണ്. ഈ ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയിൽ ഹർജി നൽകാൻ മാർട്ടിൻ ഒരുങ്ങുന്നതിനിടെയാണ് പുതിയ പരാതിയും കേസന്വേഷണവും വരുന്നത്.

Related Stories

No stories found.
Times Kerala
timeskerala.com