Times Kerala

കൂടോത്ര വിവാദത്തിൽ കേസ്; മരണഭയം സൃഷ്‌ടിക്കൽ വകുപ്പ് ചുമത്തിയേക്കും

 
കൂടോത്ര വിവാദത്തിൽ കേസ്; മരണഭയം സൃഷ്‌ടിക്കൽ വകുപ്പ് ചുമത്തിയേക്കും

തിരുവനന്തപുരം: കെ സുധാകരനുമായി ബന്ധപ്പെട്ട കൂടോത്ര വിവാദത്തിൽ പൊലീസിൽ പരാതി സമർപ്പിച്ചു. ഡിജിപിയ്ക്ക് കിട്ടിയ പരാതി സിറ്റി പൊലീസ് കമ്മീഷണർക്ക് കൈമാറി. കേരള കോൺഗ്രസ് നേതാവ് എഎച്ച് ഹാഫീസാണ് ഡിജിപിയ്ക്ക് പരാതി സമർപ്പിച്ചത്. കമ്മീഷ്ണർ കന്റോൺമെന്റ പരാതി എസിപിയ്ക്ക് കൈമാറി. കേസ് അന്വേഷണം മ്യൂസിയം പൊലീസിനായിരിക്കും. അന്വേഷണത്തിന് ശേഷമാകും പൊലീസ് കേസ് രജിസ്റ്റർ ചെയ്യുക.

ഏതൊക്കെ വകുപ്പുകൾ ചേർക്കണമെന്നത് പ്രാഥമിക അന്വേഷണത്തിന് ശേഷം തീരുമാനമെടുക്കും. മരണഭയം സൃഷ്ടിക്കൽ, അതിക്രമിച്ച് കടക്കൽ എന്നിവ ചുമത്തിയേക്കുമെന്നാണ് റിപ്പോർട്ട്. പുറത്തുവന്ന ശബ്ദരേഖകൾ പരിശോധിച്ച ശേഷമാകും തുടർനടപടി.

Related Topics

Share this story