SIR and mass exclusion from voter rolls in Kerala, Help desks to be started at village offices

കേരളത്തിലെ SIRഉം വോട്ടർ പട്ടികയിൽ നിന്നുള്ള കൂട്ട ഒഴിവാക്കലും: സംസ്ഥാനത്ത് വില്ലേജ് ഓഫീസുകൾ കേന്ദ്രീകരിച്ച് ഹെൽപ് ഡെസ്കുകൾ തുടങ്ങും | SIR

രണ്ട് ഉദ്യോഗസ്ഥർക്ക് വീതം ചുമതല നൽകും
Published on

തിരുവനന്തപുരം: എസ്.ഐ.ആർ കരട് വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ട അർഹരായ വോട്ടർമാരെ തിരികെ ഉൾപ്പെടുത്തുന്നതിനായി സംസ്ഥാന സർക്കാർ അടിയന്തര നടപടി ആരംഭിച്ചു. ഇതിനായി വില്ലേജ് ഓഫീസുകൾ കേന്ദ്രീകരിച്ച് പ്രത്യേക ഹെൽപ് ഡെസ്കുകൾ തുടങ്ങാൻ സർക്കാർ ഉത്തരവിട്ടു. ഓരോ ഹെൽപ് ഡെസ്കിലും രണ്ട് ഉദ്യോഗസ്ഥർക്ക് വീതം ചുമതല നൽകും.(SIR and mass exclusion from voter rolls in Kerala, Help desks to be started at village offices)

മലയോര-തീര മേഖലകളിലും കോളനികളിലും നേരിട്ടെത്തി ബോധവത്കരണം നടത്താൻ അംഗനവാടി പ്രവർത്തകർ, ആശാ വർക്കർമാർ, കുടുംബശ്രീ പ്രവർത്തകർ എന്നിവരെ നിയോഗിക്കും. കരട് പട്ടികയിലെ ആക്ഷേപങ്ങളും പരാതികളും സമർപ്പിക്കാനുള്ള അവസാന തീയതി ജനുവരി 23 ആണ്. വോട്ടർ പട്ടികയിലെ മാറ്റങ്ങൾ വരുത്തി ഫെബ്രുവരി 21-ന് അന്തിമ പട്ടിക പ്രസിദ്ധീകരിക്കും. ഇതിനുശേഷമേ കേരളം ഉൾപ്പെടെയുള്ള അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനം ഉണ്ടാവുകയുള്ളൂ.

കേരളം ഉൾപ്പെടെ 11 സംസ്ഥാനങ്ങളിലെ കരട് പട്ടിക പ്രസിദ്ധീകരിച്ചപ്പോൾ ഏകദേശം മൂന്ന് കോടി എഴുപത് ലക്ഷം വോട്ടർമാരാണ് പുറത്തായിരിക്കുന്നത്. ഇതിൽ ഏറ്റവും കൂടുതൽ വോട്ടർമാർ ഒഴിവാക്കപ്പെട്ടത് തമിഴ്നാട്ടിലാണ് (97 ലക്ഷം പേർ).

Times Kerala
timeskerala.com