സംസ്ഥാനത്ത് സ്വർണവില കുതിക്കുന്നു; ഇന്ന് വർധിച്ചത് പവന് 320 രൂപ

gold
 കൊച്ചി: സംസ്ഥാനത്ത് സ്വർണവില കുതിക്കുന്നു. ഇന്ന് പവന് 320 രൂപ കൂടി 42,480 രൂപയിലെത്തി.ഗ്രാമിന് 40 രൂപ വർധിച്ച് 5,310 രൂപയിലാണ് വ്യാപാരം നടക്കുന്നത്.
ജനുവരി 24ന് സ്വർണവില സർവകാല റെക്കോഡിൽ എത്തിയിരുന്നു. 42,160 രൂപയായിരുന്നു പവൻ വില. ജനുവരിയിലെ ഏറ്റവും കൂടിയ വിലയാണ് ഇന്നത്തേത്. ഏറ്റവും കുറഞ്ഞ വിലയായ 40,360 ജനുവരി രണ്ടിന് രേഖപ്പെടുത്തിയിരുന്നു. പണപ്പെരുപ്പം, സാമ്പത്തിക അസ്ഥിരത, പലിശ നിരക്ക് വർധനവ് തുടങ്ങിയ കാരണങ്ങളാലാണ് സ്വർണ വില വർധിക്കുന്നത്. 

Share this story