"പോറ്റിയുടെ വീട്ടിൽ പോയിട്ടുണ്ട്, പക്ഷേ അത് ഒരു ചടങ്ങിന് മാത്രം"; വിശദീകരണവുമായി കടകംപള്ളി സുരേന്ദ്രൻ | Kadakampally Surendran

kadakampally surendran
Updated on

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കവർച്ചാ കേസ് പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുമായി തനിക്ക് മുൻപരിചയമുണ്ടെന്ന വാർത്തകൾക്ക് പിന്നാലെ വിശദീകരണവുമായി മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ഉണ്ണികൃഷ്ണൻ പോറ്റിയുടെ വീട്ടിൽ പോയിട്ടുണ്ടെന്ന കാര്യം അദ്ദേഹം ശരിവെച്ചു.

2017-18 കാലയളവിൽ ഉണ്ണികൃഷ്ണൻ പോറ്റിയുടെ വീട്ടിൽ പോയിരുന്നു. ഒരു ചടങ്ങിന് ക്ഷണിച്ചതനുസരിച്ചാണ് അവിടെ പോയത്. രണ്ടുതവണ പോയി എന്ന പ്രചാരണം തെറ്റാണ്. ഒരു തവണ മാത്രമാണ് സന്ദർശനം നടത്തിയത്. ഉണ്ണികൃഷ്ണൻ പോറ്റി തനിക്ക് യാതൊരുവിധ സമ്മാനങ്ങളും നൽകിയിട്ടില്ല, താൻ വാങ്ങിയിട്ടുമില്ല. പോറ്റിയുമായുള്ള പരിചയത്തെക്കുറിച്ച് ഇതിനോടകം തന്നെ അന്വേഷണ സംഘത്തെ അറിയിച്ചിട്ടുണ്ട്.

പ്രതിപക്ഷം ഉന്നയിക്കുന്ന ആരോപണങ്ങൾ രാഷ്ട്രീയപ്രേരിതമാണെന്ന് കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. എപ്പോഴും ഇരകളെ തേടി നടക്കുന്നത് ചിലരുടെ പതിവാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഉണ്ണികൃഷ്ണൻ പോറ്റിയുടെ മൊഴി പുറത്തുവന്നതിന് പിന്നാലെ കടകംപള്ളിക്കെതിരെ വലിയ രീതിയിലുള്ള രാഷ്ട്രീയ സമ്മർദ്ദം ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് സന്ദർശനം സ്ഥിരീകരിച്ചുകൊണ്ടും എന്നാൽ മറ്റ് ആരോപണങ്ങൾ തള്ളിക്കൊണ്ടും മുൻ മന്ത്രി രംഗത്തെത്തിയത്.

Related Stories

No stories found.
Times Kerala
timeskerala.com