Times Kerala

നാ​ലാം ലോ​ക കേ​ര​ള സ​ഭ തിരുവനന്തപുരത്ത്: ജൂ​ൺ 13 മുതൽ 15 വ​രെ

 
ലോക കേരള സഭ
തി​രു​വ​ന​ന്ത​പു​രം: 2024 ജൂ​ൺ 13 മു​ത​ൽ 15 വ​രെ നാ​ലാം ലോ​ക കേ​ര​ള സ​ഭ തി​രു​വ​ന​ന്ത​പു​ര​ത്ത് നടക്കും. സഭയിൽ പങ്കെടുക്കുക 103 രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നു​ള​ള പ്ര​വാ​സി പ്ര​തി​നി​ധി​ക​ളാണ്. കൂടാതെ, 200-ഓ​ളം പ്ര​ത്യേ​ക ക്ഷ​ണി​താ​ക്ക​ളും ഇ​ത്ത​വ​ണ സ​ഭ​യി​ല്‍ പ​ങ്കെ​ടു​ക്കു​ന്നു​. ജൂ​ൺ 13നാ​ണ് ലോ​ക കേ​ര​ളം പോ​ര്‍​ട്ട​ല്‍ ലോ​ഞ്ചും മൈ​ഗ്രേ​ഷ​ൻ സ​ർ​വ്വേ റി​പ്പോ​ര്‍​ട്ടും. എട്ടു വിഷയങ്ങളിലെ അവതരണങ്ങളാണ് നടക്കുന്നത്. എ​മി​ഗ്രേ​ഷ​ന്‍ ക​ര​ട് ബി​ല്‍ 2021, വി​ദേ​ശ റി​ക്രൂ​ട്ട്മെ​ന്‍റ് പ്രോ​ഗ്രാ​മു​ക​ൾ, സു​സ്ഥി​ര പു​ന​ര​ധി​വാ​സം, നൂ​ത​ന ആ​ശ​യ​ങ്ങ​ള്‍, കു​ടി​യേ​റ്റ​ത്തി​ലെ ദു​ര്‍​ബ​ല​ക​ണ്ണി​ക​ളും സു​ര​ക്ഷ​യും, ന​വ തൊ​ഴി​ല്‍ അ​വ​സ​ര​ങ്ങ​ളും നൈ​പു​ണ്യ വി​ക​സ​ന​വും, കേ​ര​ള വി​ക​സ​നം, ന​വ മാ​തൃ​ക​ക​ള്‍, വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ലെ മാ​റു​ന്ന തൊ​ഴി​ല്‍-​കു​ടി​യേ​റ്റ നി​യ​മ​ങ്ങ​ളും മ​ല​യാ​ളി പ്ര​വാ​സ​വും, വി​ജ്ഞാ​ന സ​മ്പ​ദ്ഘ​ട​ന​യി​ലേ​ക്കു​ള്ള പ​രി​വ​ര്‍​ത്ത​ന​വും പ്ര​വാ​സി​ക​ളും എ​ന്നി​ങ്ങ​നെയാണ് അവ. കൂടാതെ, ഏ​ഴു മേ​ഖ​ലാ അ​ടി​സ്ഥാ​ന​ത്തി​ലു​ള​ള ച​ര്‍​ച്ച​ക​ളും സം​ഘ​ടി​പ്പി​ക്കു​ന്നു. സ്പീ​ക്ക​ർ എ.​എ​ൻ. ഷം​സീ​ർ നേരത്തെ ലോ​ക കേ​ര​ള സ​ഭ ന​ട​ക്കു​ന്ന ദി​വ​സ​ങ്ങ​ളി​ൽ നി​യ​മ​സ​ഭാ സ​ഭ സ​മ്മേ​ള​നം ന​ട​ക്കി​ല്ലെ​ന്ന് അറിയിക്കുകയുണ്ടായി. 

Related Topics

Share this story