കൊച്ചി: കേരളത്തിലെ ത്രിതല പഞ്ചായത്തുകളിലെ അധ്യക്ഷൻമാരെയും ഉപാധ്യക്ഷൻമാരെയും കണ്ടെത്താനുള്ള തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. 941 ഗ്രാമപഞ്ചായത്തുകൾ, 152 ബ്ലോക്ക് പഞ്ചായത്തുകൾ, 14 ജില്ലാ പഞ്ചായത്തുകൾ എന്നിവിടങ്ങളിലാണ് പുതിയ ഭരണസമിതി തലവന്മാരെ നിശ്ചയിക്കുന്നത്.(Kerala Panchayat president election today)
പ്രസിഡന്റ് തെരഞ്ഞെടുപ്പ് രാവിലെ 10.30 മുതൽ നടക്കും. വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഉച്ചയ്ക്ക് 2.30 മുതൽ ആരംഭിക്കും. സംസ്ഥാനത്തെ ആറ് കോർപറേഷനുകളിലെയും നഗരസഭകളിലെയും അധ്യക്ഷന്മാരെ ഇന്നലെ തെരഞ്ഞെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് പഞ്ചായത്ത് തലത്തിലുള്ള വോട്ടെടുപ്പ് നടക്കുന്നത്.
അധ്യക്ഷ തെരഞ്ഞെടുപ്പിന് ശേഷം തദ്ദേശ സ്ഥാപനങ്ങളിലെ സ്ഥിരം സമിതി അംഗങ്ങളുടെ തെരഞ്ഞെടുപ്പ് ജനുവരി 5 മുതൽ 7 വരെ നടക്കും. സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ പുതിയ ഭരണസമിതികൾ ഇതോടെ പൂർണ്ണ സജ്ജമാകും.