പത്തനംതിട്ടയില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം; പ്രതിക്കായി തിരച്ചിൽ
Sep 19, 2023, 13:00 IST

പത്തനംതിട്ട: ജില്ലയിലെ കോയിപ്രത്ത് യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ് കണ്ടെത്തൽ. അയിരക്കാവ് പാറയ്ക്കല്‍ പ്രദീപി(35)നെയാണ് പാടത്ത് വെട്ടേറ്റു മരിച്ച നിലയില്‍ കണ്ടെത്തിയത്.സംഭവവുമായി ബന്ധപ്പെട്ട് മോന്‍സി എന്നയാളെ പോലീസ് തിരയുന്നതായാണ് റിപ്പോർട്ട്. ഇയാളുടെ ഭാര്യയുമായി പ്രദീപിനുള്ള ബന്ധമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പ്രദേശവാസികള്‍ പറഞ്ഞു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.