Times Kerala

പശുക്കടത്ത് ആരോപിച്ച് ഛത്തീസ്‌ഗഡിൽ ആൾക്കൂട്ട ആക്രമണം: 2 മുസ്ലിം യുവാക്കൾ കൊല്ലപ്പെട്ടു

 
പശുക്കടത്ത് ആരോപണം: മഹാരാഷ്ട്രയിൽ 23കാരനെ തല്ലിക്കൊന്നു

പശുക്കടത്ത് നടത്തിയെന്ന് ആരോപിച്ച് ഛത്തീസ്‌ഗഡിലെ റായ്പുരിൽ രണ്ട് മുസ്‌ലിങ്ങളെ അടിച്ച് കൊലപ്പെടുത്തിയതായി ആരോപണം. ജൂൺ ഏഴിനാണ് സംഭവം നടന്നതെന്ന് ദേശിയ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു. എരുമകളുമായി പോയ ഛന്ദ് മിയ, ഗുഡ്ഡു ഖാൻ എന്നിവരെയാണ് മഹാനദി പുഴയുടെ കരയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഇവർക്കൊപ്പം ആക്രമണത്തിന് ഇരയായ സദ്ദാം ഖാൻ ഗുരുതര പരിക്കുകളോടെ ആശുപത്രിയിലാണ്.

യുവാക്കൾ യു.പിയിലെ സഹരൻപുറിൽ നിന്ന് ഒഡിഷയിലേക്ക് പോവുകയായിരുന്നു . മഹാനദി പാലത്തിന് സമീപം അരംഗ് മേഖലയിൽ ആൾക്കൂട്ടം ഇവരെ തടഞ്ഞ് ആക്രമിക്കുകയായിരുന്നു. ട്രക്ക് കണ്ട് പിന്തുടർന്ന് വന്ന യുവാക്കളുടെ സംഘമാണ് ആക്രമണത്തിന് നേതൃത്വം നൽകിയത്.
 

Related Topics

Share this story