കണ്ണൂർ: സോഷ്യൽ മീഡിയ റീൽസ് ചിത്രീകരിക്കുന്നതിനായി അപായസൂചന നൽകി ട്രെയിൻ നിർത്തിച്ച വിദ്യാർത്ഥികൾക്കെതിരെ കേസെടുത്തു. ഇന്ന് പുലർച്ചെ തലശ്ശേരിക്കും മാഹിക്കും ഇടയിലാണ് നാടകീയമായ സംഭവങ്ങൾ അരങ്ങേറിയത്. എറണാകുളം - പൂനെ ഓഖ എക്സ്പ്രസാണ് വിദ്യാർത്ഥികൾ അപായവിളക്ക് കാട്ടി നിർത്തിച്ചത്.(Train stopped showing red light to make reels, Case filed against 2 plus two students in Kannur)
രണ്ട് പ്ലസ് ടു വിദ്യാർത്ഥികളാണ് പിടിയിലായത്. ഇവരോടൊപ്പം ഉണ്ടായിരുന്ന ഒരാൾ ഓടി രക്ഷപ്പെട്ടു. ട്രെയിൻ വരുന്നത് കണ്ടപ്പോൾ ചുവന്ന വെളിച്ചം കാട്ടി സിഗ്നൽ നൽകുകയായിരുന്നു.
റീൽസ് ചിത്രീകരിക്കുന്നതിന് വേണ്ടിയാണ് ഇവർ ഇത്തരമൊരു സാഹസം കാട്ടിയതെന്ന് പിന്നീട് വ്യക്തമായി. രണ്ട് പേരെയും കണ്ണൂർ റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തെങ്കിലും പിന്നീട് ജാമ്യത്തിൽ വിട്ടു.