HomeCrimeവിവാഹവാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ചു; 9 ലക്ഷവും 7 പവനും തട്ടി...

വിവാഹവാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ചു; 9 ലക്ഷവും 7 പവനും തട്ടി മുങ്ങിയ പ്രതി ട്രെയിനിൽ നിന്ന് പിടിയിൽ | Vizhinjam police arrest Sachin Kumar

വിഴിഞ്ഞം: തിരുവനന്തപുരത്ത് വിവാഹവാഗ്ദാനം നൽകി 29-കാരിയായ യുവതിയെ നാലുവർഷത്തോളം പീഡിപ്പിക്കുകയും സ്വർണ്ണവും ലക്ഷക്കണക്കിന് രൂപയും കവർന്ന് ഒളിവിൽ പോവുകയും ചെയ്ത പ്രതിയെ പോലീസ് പാലക്കാട്ടുനിന്ന് പിടികൂടി (Vizhinjam police arrest Sachin Kumar). തിരുവനന്തപുരം മണക്കാട് പോസ്റ്റ് ഓഫീസിന് സമീപം താമസിക്കുന്ന സച്ചിൻകുമാർ (32) ആണ് വിഴിഞ്ഞം പോലീസിന്റെ പിടിയിലായത്. പ്രതി മറ്റൊരു വിവാഹത്തിന് തയ്യാറെടുക്കുന്നത് അറിഞ്ഞ് ഇരയായ യുവതി നൽകിയ പരാതിയിലാണ് ഒടുവിൽ അറസ്റ്റ് രേഖപ്പെടുത്തിയത്.

പോലീസ് നൽകുന്ന വിവരങ്ങൾ പ്രകാരം 2022 മുതൽ ഇക്കഴിഞ്ഞ ജനുവരി വരെയുള്ള കാലയളവിലാണ് കേസിനാസ്പദമായ പീഡനവും തട്ടിപ്പും നടന്നത്. യുവതിയെ വിവാഹം കഴിക്കാമെന്ന് ഉറപ്പുനൽകി പലയിടങ്ങളിലെത്തിച്ച് പീഡിപ്പിച്ച സച്ചിൻകുമാർ, വിവിധ ആവശ്യങ്ങൾ പറഞ്ഞ് യുവതിയിൽ നിന്ന് ഏഴുപവൻ സ്വർണവും ഒൻപതു ലക്ഷത്തോളം രൂപയും കൈക്കലാക്കി.

ഇക്കഴിഞ്ഞ മാർച്ച് 30-ന് ആറ്റുകാൽ ക്ഷേത്രത്തിൽ വെച്ച് വിവാഹം നടത്താമെന്നായിരുന്നു സച്ചിൻ നൽകിയിരുന്ന ഉറപ്പ്. ഇതനുസരിച്ച് യുവതിയും അമ്മയും ബന്ധുക്കളും ക്ഷേത്രത്തിലെത്തിയെങ്കിലും വരനായ സച്ചിൻ എത്തിയില്ല. തന്റെ അടുത്ത സുഹൃത്ത് തിരുവല്ലത്ത് വെച്ചുണ്ടായ വാഹനാപകടത്തിൽ മരിച്ചുവെന്നും, അതുകൊണ്ട് ക്ഷേത്രത്തിൽ എത്താനാകില്ലെന്നും ഫോണിൽ വിളിച്ച് നുണപറഞ്ഞാണ് ഇയാൾ അന്ന് വിവാഹത്തിൽ നിന്ന് പിന്മാറിയത്.

വിവാഹം മുടങ്ങിയതിന് പിന്നാലെ, പേരൂർക്കട സബ് രജിസ്ട്രാർ ഓഫീസിൽ വെച്ച് സച്ചിൻ മറ്റൊരു യുവതിയെ വിവാഹം കഴിക്കാൻ ഒരുങ്ങുന്നു എന്ന വിവരമാണ് യുവതിക്ക് ലഭിച്ചത്. താൻ കബളിപ്പിക്കപ്പെട്ടതാണെന്ന് ബോധ്യമായതോടെ യുവതി വിഴിഞ്ഞം പോലീസിനെ സമീപിച്ചു.

പരാതി ഉയർന്ന വിവരമറിഞ്ഞ പ്രതി ഉടൻ തന്നെ ബെംഗളൂരുവിലേക്ക് മുങ്ങി. തുടർന്ന് വിഴിഞ്ഞം പോലീസ് സംസ്ഥാനത്തെ എല്ലാ പോലീസ് സ്റ്റേഷനുകളിലും റെയിൽവേ പോലീസിലും ജാഗ്രതാ നിർദ്ദേശം നൽകി. കഴിഞ്ഞ ദിവസം പാലക്കാട് വെച്ച് ട്രെയിനിൽ യാത്ര ചെയ്യുകയായിരുന്ന സച്ചിനെ റെയിൽവേ പോലീസ് തിരിച്ചറിഞ്ഞ് പിടികൂടുകയും വിഴിഞ്ഞം പോലീസിന് കൈമാറുകയുമായിരുന്നു.

വിഴിഞ്ഞം എസ്.എച്ച്.ഒ. റെജി രാജ്, അസി. സബ് ഇൻസ്പെക്ടർ എസ്. സാബു, എസ്.സി.പി.ഒ. വിനയകുമാർ, സി.പി.ഒ. രെജിൻ എന്നിവരടങ്ങിയ സംഘമാണ് പാലക്കാട്ടെത്തി പ്രതിയെ കസ്റ്റഡിയിലെടുത്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Story Summary: The Vizhinjam police have arrested a 32-year-old man, Sachin Kumar, from Palakkad for raping a 29-year-old woman under the pretext of marriage and swindling ₹9 lakh and seven sovereigns of gold from her. The accused went into hiding after failing to show up for their wedding at Attukal Temple, falsely claiming a friend’s death in an accident. He was intercepted by the Railway Police on a train while trying to flee to Bengaluru after the victim filed a complaint.

WhatsApp Channel Banner

Latest updates

അടിയന്തരയോഗം ചേർന്നു, പത്തനംതിട്ടയിൽ പ്രത്യേക സന്നാഹമൊരുക്കും, 15 മരണം,...

തിരുവനന്തപുരം: സംസ്ഥാനത്ത് തുടരുന്ന കനത്ത കാലവർഷക്കെടുതികൾ നേരിടാൻ അടിയന്തര യോഗം ചേർന്നതായും സ്ഥിതിഗതികൾ നിലവിൽ നിയന്ത്രണവിധേയമാണെന്നും മുഖ്യമന്ത്രി വി. ഡി. സതീശൻ. പ്രളയക്കെടുതി രൂക്ഷമായ പത്തനംതിട്ട ജില്ലയിൽ സ്ഥിതിഗതികൾ നേരിടാൻ പ്രത്യേക സന്നാഹമൊരുക്കുമെന്നും...

ട്രംപിന്റെ സമാധാന പദ്ധതിക്കിടയിലും ഗാസയിൽ ആക്രമണം തുടരുന്നു; ഇസ്രയേൽ...

ഗാസ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ച പുതിയ സമാധാന പദ്ധതിക്കിടയിലും ഗാസയിൽ സംഘർഷം തുടരുന്നു. ഇസ്രയേൽ നടത്തിയ വ്യോമാക്രമണങ്ങളിൽ ഞായറാഴ്ച മാത്രം 19 പലസ്തീൻകാർ കൊല്ലപ്പെട്ടതായി ഗാസ ആരോഗ്യ അധികൃതരെ ഉദ്ധരിച്ച്...

ഇൻഡിഗോ തലപ്പത്ത് വൻ മാറ്റം: CEO ആയി വ്യോമയാന...

ന്യൂഡൽഹി: ഇന്ത്യയിലെ പ്രമുഖ വിമാനക്കമ്പനിയായ ഇൻഡിഗോയുടെ പുതിയ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി ഏവിയേഷൻ രംഗത്തെ പ്രമുഖൻ വില്ലി വാൽഷ് ചുമതലയേറ്റു. തിങ്കളാഴ്ചയാണ് അദ്ദേഹം ഔദ്യോഗികമായി സ്ഥാനമേറ്റെടുത്തത്. അന്താരാഷ്ട്രതലത്തിൽ സർവീസുകൾ വിപുലീകരിക്കാൻ കമ്പനി ലക്ഷ്യമിടുന്ന...

അസമിൽ പതിനഞ്ചുകാരിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തി; പ്രതിഷേധവുമായി നാട്ടുകാർ...

ഹൈലാകണ്ടി: സമിലെ ഹൈലാകണ്ടി ജില്ലയിൽ പതിനഞ്ചുകാരിയായ പെൺകുട്ടിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. ബന്ധുവിന്റെ വീട്ടിലെ വിരുന്നു കഴിഞ്ഞ് കുടുംബം തിരിച്ചെത്തിയപ്പോഴാണ് പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത് (Hailakandi Rape Murder)....

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം: ആറന്മുള, റാന്നി മേഖലയിൽ കനത്ത...

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നതിനിടെ വിവിധ ജില്ലകളിൽ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും രൂക്ഷമായി. പത്തനംതിട്ടയിലെ ആറന്മുള മേഖലയിൽ സ്ഥിതിഗതികൾ അതീവ ഗുരുതരമായി തുടരുകയാണ്. റാന്നിയിൽ നിന്നുള്ള പ്രളയജലം കൂടി ഒഴുകിയെത്തിയതോടെ താഴ്ന്ന പ്രദേശങ്ങൾ...

DON'T MISS

ലോകത്തിലെ ഏറ്റവും വലിയ ഡിജിറ്റൽ ക്യാമറ പകർത്തിയത് അഞ്ച്...

ചിലി: ലോകത്തിലെ ഏറ്റവും വലിയ ഡിജിറ്റൽ ക്യാമറ ഉപയോഗിച്ച് പ്രപഞ്ചത്തിന്റെ അപൂർവവും വിസ്മയിപ്പിക്കുന്നതുമായ ദൃശ്യരേഖ പുറത്തുവിട്ട് ചിലിയിലെ വെറാ സി. റൂബിൻ ഒബ്സർവേറ്ററി (World Largest Digital Camera Space Photo). ഒരൊറ്റ...

കാമുകിയുടെ ആർത്തവരക്തം മൈനസ് 80 ഡിഗ്രിയിൽ സൂക്ഷിക്കുന്നു; കാരണം...

വാഷിങ്ടൺ: വാർധക്യം തടയാനും ആയുസ്സ് വർധിപ്പിക്കാനുമുള്ള പരീക്ഷണങ്ങളിലൂടെ ശ്രദ്ധ നേടിയ ആന്റി-ഏജിങ് ഇൻഫ്ലുവൻസർ ബ്രയാൻ ജോൺസൺ വീണ്ടും സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരിക്കുകയാണ്. തന്റെ കാമുകിയായ കേറ്റ് ടോളോയുടെ ആർത്തവരക്ത സാമ്പിൾ മൈനസ് 80 ഡിഗ്രി...

ഭക്ഷണത്തിൽ പാറ്റയെ കണ്ടാൽ പരാതിപ്പെടാനാകുമോ? ബിഹാറിൽ വൈറലായി ‘കോക്ക്‌റോച്ച്...

നളന്ദ: പേരുകേട്ട് ആദ്യം ഒന്ന് ഞെട്ടും; പക്ഷേ കഫേയ്ക്കുള്ളിൽ കയറിയാൽ കാഴ്ച മറ്റൊന്നാണ്. ബിഹാറിലെ നളന്ദ ജില്ലയിൽ പുതുതായി ആരംഭിച്ച ‘കോക്ക്‌റോച്ച് കഫേ’ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരിക്കുകയാണ് (Cockroach Cafe Bihar). വിചിത്രമായ...

PREMIUM

57 വർഷം കൊണ്ട് വെറും കൈയാൽ മലഞ്ചെരുവിൽ 6,000...

ചൈനയിലെ ഗാവോട്ടാനിൽ പുറത്ത് കളിച്ചുകൊണ്ടിരുന്ന ലിയു ഗുവോജിയാങ്ങിന് വെറും ആറ് വയസ്സുള്ളപ്പോഴാണ് ഒരു വിവാഹഘോഷയാത്ര ഗ്രാമത്തിലേക്ക് പ്രവേശിച്ചത്. കുഞ്ഞിപ്പല്ലുകൾ നഷ്ടപ്പെട്ടവരുടെ വായിൽ വധു തൊടുന്നത് ഭാഗ്യമായി കണക്കാക്കപ്പെട്ടിരുന്നു. അതിനാൽ ലിയു പല്ലക്കിൻ്റെ അടുത്തേക്ക്...

അന്യഗ്രഹജീവികൾ നിർമ്മിച്ചതോ? വിജനമായ ഈ ദ്വീപിൽ അവശേഷിക്കുന്നത് ഭീമാകാരമായ...

സമുദ്രത്താൽ ചുറ്റപ്പെട്ടു ധാരാളം ദ്വീപസമൂഹങ്ങൾ ഭൂമിയിൽ ഉണ്ട്. ഈ ദ്വീപസമൂഹങ്ങൾ അവയുടെ ജൈവഘടനയുമായി ബന്ധപ്പെട്ടാണ് ഒന്ന് മറ്റൊന്നിൽ നിന്ന് വ്യത്യസ്തപ്പെടുന്നത്. എന്നാൽ മറ്റു ചിലത് അതിശയകരമായ നിർമിതിയാൽ വ്യത്യസ്തമായിരിക്കാം. നിഗൂഢതയ്ക്കും മാസ്മരികമായ കലാസൃഷ്ടിക്കും...

ഇരുട്ടിൻ്റെ നഗരം ! അവകാശികളില്ലാതെ കൊള്ളക്കാരുടെ സ്വന്തമായ ഇടം:...

മുൻപ് പറഞ്ഞ രണ്ടു നഗരങ്ങളിൽ നിന്നും തികച്ചും വ്യത്യസ്ത‌മാണ് ചൈനയിലെ കൗലൂൺ വാലഡ് എന്ന നഗരത്തിന്റെ കഥ. കടൽക്കൊളളക്കാരെ നേരിടാൻ സൈനികരായിരുന്നു ആദ്യം ഇവിടെ താവളമടിച്ചത്. രണ്ടാം ലോക മഹായുദ്ധത്തിൽ ജപ്പാൻ കൗലൂൺ...