HomeKerala"2026-ലും ഈ അന്ധവിശ്വാസം ലജ്ജാകരം"; 13-ാം നമ്പർ കാർ വിവാദത്തിൽ യുഡിഎഫ്...

“2026-ലും ഈ അന്ധവിശ്വാസം ലജ്ജാകരം”; 13-ാം നമ്പർ കാർ വിവാദത്തിൽ യുഡിഎഫ് സർക്കാരിനെതിരെ മുൻ മന്ത്രി പി. പ്രസാദ് | Kerala minister number 13 car controversy

തിരുവനന്തപുരം: പുതിയ യുഡിഎഫ് സർക്കാരിലെ മന്ത്രിമാരുടെ ഔദ്യോഗിക വസതി മോഹങ്ങൾക്കും വകുപ്പ് തർക്കങ്ങൾക്കും പിന്നാലെ, വാഹനങ്ങളുടെ കാര്യത്തിലും അന്ധവിശ്വാസം മുറുകെപ്പിടിക്കുന്ന മന്ത്രിമാരുടെ നിലപാട് അങ്ങേറിയറ്റം ലജ്ജാവഹമാണെന്ന് മുൻ കൃഷിമന്ത്രി പി. പ്രസാദ് (Kerala minister number 13 car controversy). ശാസ്ത്രസാങ്കേതികവിദ്യ ഇത്രയേറെ പുരോഗമിച്ച 2026-ലും 13-ാം നമ്പർ ഭാഗ്യമില്ലാത്ത നമ്പറാണെന്ന് പറഞ്ഞ് മന്ത്രിമാർ കാർ ഒഴിവാക്കുന്നത് ദൗർഭാഗ്യകരമാണെന്നും വെറും നമ്പറിന്റെ പേരിൽ വണ്ടി ഉപേക്ഷിക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു. പുതുതായി അധികാരമേറ്റ യുഡിഎഫ് മന്ത്രിസഭയിലെ ഒരംഗം പോലും ഔദ്യോഗിക വാഹനമായി 13-ാം നമ്പർ കാർ തിരഞ്ഞെടുക്കാൻ തയ്യാറാകാത്ത പശ്ചാത്തലത്തിലാണ് പി. പ്രസാദിന്റെ വിമർശനം.

കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് ഈ അന്ധവിശ്വാസത്തെ തിരുത്തി മാതൃക കാണിച്ച മുൻ മന്ത്രിമാരുടെ ചരിത്രം അദ്ദേഹം ഓർമ്മിപ്പിച്ചു. കഴിഞ്ഞ രണ്ടാം പിണറായി സർക്കാരിൽ കൃഷിമന്ത്രിയായിരുന്ന സമയത്ത് പി. പ്രസാദ് തന്നെയായിരുന്നു 13-ാം നമ്പർ ഔദ്യോഗിക കാർ ഉപയോഗിച്ചിരുന്നത്.ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് അന്നത്തെ ധനമന്ത്രിയായിരുന്ന ഡോ. ടി. എം. തോമസ് ഐസക്കും 13-ാം നമ്പർ കാറിലായിരുന്നു യാത്ര ചെയ്തിരുന്നത്.മുൻപ് 2006-ലെ വി.എസ്. അച്യുതാനന്ദൻ സർക്കാരിന്റെ കാലത്ത് അന്നത്തെ വിദ്യാഭ്യാസ മന്ത്രി എം. എ. ബേബിയും ഈ കാർ ഏറ്റെടുത്ത് അന്ധവിശ്വാസങ്ങൾക്കെതിരെ മാതൃകയായിരുന്നു.

13 എന്ന അക്കം ‘അശുഭ’ സംഖ്യയെന്ന് വാദിച്ചാണ് പുതിയ യുഡിഎഫ് മന്ത്രിമാർ ഈ കാർ വേണ്ടെന്ന് വെക്കുന്നത്. എന്നാൽ ഇത് ആദ്യമായല്ല യുഡിഎഫ് 13-ാം നമ്പർ ഒഴിവാക്കുന്നത്. മുൻപ് 2011-ൽ ഉമ്മൻചാണ്ടിയുടെ നേതൃത്വത്തിലുള്ള യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നപ്പോഴും 13-ാം നമ്പർ കാർ ആരും ഉപയോഗിക്കാതെ പൂർണ്ണമായും ഒഴിവാക്കിയിരുന്നു. വകുപ്പ് വിഭജനത്തിലും വസതികൾ നിശ്ചയിക്കുന്നതിലും ഉണ്ടായ തർക്കങ്ങൾക്ക് പിന്നാലെ, ഔദ്യോഗിക വാഹനങ്ങളുടെ കാര്യത്തിലും മന്ത്രിമാർ അന്ധവിശ്വാസങ്ങൾക്ക് പിന്നാലെ പോകുന്നത് ജനാധിപത്യ സർക്കാരിന് ചേർന്നതല്ലെന്ന ശക്തമായ വിമർശനമാണ് നിലവിൽ ഇടതുപക്ഷ നേതാക്കൾ ഉയർത്തുന്നത്.

Story Summar: Former Agriculture Minister P. Prasad criticized the newly formed UDF government for its superstition regarding the official state car number 13. He called it shameful that ministers are avoiding the number 13 car in 2026. Prasad noted that during the LDF regime, he, along with leaders like Thomas Isaac and M.A. Baby, had broken this superstition by using the number 13 car, whereas the UDF had previously boycotted the number in 2011 as well.

WhatsApp Channel Banner

Latest updates

സോനം വാങ്ചുകിനെ ആശുപത്രിയിൽ സന്ദർശിച്ച് JP നദ്ദയും ജിതേന്ദ്ര...

ന്യൂഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടിൽ കേന്ദ്ര സർക്കാരിനെതിരെ ജന്തർ മന്ദറിൽ അനിശ്ചിതകാല നിരാഹാര സമരം അനുഷ്ഠിച്ച പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുകിനെ കേന്ദ്ര ആരോഗ്യ മന്ത്രി ജെ.പി. നഡ്ഡയും പി.എം.ഒ സഹമന്ത്രി...

പാലാ മുനിസിപ്പാലിറ്റിയിലെ വിപ്പ് ലംഘനം: കൗൺസിലർമാർക്കെതിരെ നടപടി കടുപ്പിക്കാൻ...

കോട്ടയം: പാലാ നഗരസഭയിൽ പാർട്ടി വിപ്പ് ലംഘിച്ച് വോട്ട് ചെയ്ത കൗൺസിലർമാർക്കെതിരെ നിയമനടപടികൾ കടുപ്പിക്കാൻ കോൺഗ്രസ്. കൂറുമാറ്റ നിരോധന നിയമത്തിലെ സാധ്യതകൾ പരിശോധിച്ചുകൊണ്ട് ഇവരെ കൗൺസിലർ സ്ഥാനത്തുനിന്ന് അയോഗ്യരാക്കാനുള്ള നിയമപരമായ നടപടികളിലേക്ക് നീങ്ങാനാണ്...

‘രാഹുൽ ഗാന്ധി വിദ്യാർത്ഥികളെ രാഷ്ട്രീയ ആയുധമാക്കുന്നു’: വിമർശനവുമായി ധർമ്മേന്ദ്ര...

ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ച പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കും കോൺഗ്രസിനുമെതിരെ രൂക്ഷവിമർശനവുമായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ. രാജ്യത്തെ വിദ്യാർത്ഥികളെ രാഷ്ട്രീയ...

പ്രധാനമന്ത്രി മാപ്പ് പറയണം: CJP പ്രതിഷേധത്തിൽ പാർലമെന്റിലും നിലപാട്...

ന്യൂഡൽഹി: വിവിഐപി സുരക്ഷാ മേഖലയായ പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ നടത്തിയ അപ്രതീക്ഷിത പ്രതിഷേധത്തിന് പിന്നാലെ പാർലമെന്റിലും കേന്ദ്ര സർക്കാരിനെതിരെ പ്രതിഷേധം കടുപ്പിക്കാൻ കോൺഗ്രസ്. നീറ്റ് ഉൾപ്പെടെയുള്ള പരീക്ഷാ ക്രമക്കേടുകളിലും, സമാധാനപരമായി പ്രതിഷേധിച്ച വിദ്യാർത്ഥികൾക്ക്...

പ്രീ സെയിൽസിൽ റെക്കോർഡ് തകർത്ത് ‘അവഞ്ചേഴ്സ്: ഡൂംസ്ഡേ’: 12...

ന്യൂഡൽഹി: മാർവൽ സിനിമാറ്റിക് യൂണിവേഴ്സിന്റെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം 'അവഞ്ചേഴ്സ്: ഡൂംസ്ഡേ'യുടെ ട്രെയിലർ പുറത്തുവന്നതിന് പിന്നാലെ അഡ്വാൻസ് ബുക്കിംഗിൽ ചരിത്ര കുതിപ്പ്. അമേരിക്കയിലെ പ്രീമിയം തിയേറ്ററുകളിൽ ആരംഭിച്ച പ്രീ-സെയിൽസിൽ വെറും 12...

DON'T MISS

ഒറ്റ പ്രസവത്തിൽ നാല് പെൺകുഞ്ഞുങ്ങൾ; 10 സീറ്റുള്ള വാഹനം...

സിഡ്നി: ഒറ്റ പ്രസവത്തിൽ അപൂർവ്വമായി നാല് പെൺകുഞ്ഞുങ്ങൾക്ക് ജന്മം നൽകിയതിന് (Australia quadruplets birth) പിന്നാലെ 10 സീറ്റുള്ള വാഹനം വാങ്ങാനായി ഓൺലൈൻ ധനസമാഹരണം (Crowdfunding) ആരംഭിച്ച് ഓസ്‌ട്രേലിയൻ ദമ്പതികൾ. ഓസ്‌ട്രേലിയയിലെ ബ്രിസ്‌ബേനിൽ...

‘അവൾ ഇന്നും എന്റെയൊപ്പമുണ്ട്’; മരിച്ചുപോയ ഭാര്യയുടെ ചിത്രത്തിന് മുന്നിൽ...

മരിച്ചുപോയ ഭാര്യയോടുള്ള സ്നേഹത്തിന്റെ അനശ്വര മാതൃകയായി ബെംഗളൂരുവിലെ ഒരു വയോധികനായ ഓട്ടോ ഡ്രൈവറുടെ ജീവിതം സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു (Bengaluru Auto Driver Buys Flowers For Late Wife). എട്ട് വർഷം മുൻപ്...

പാകിസ്ഥാനിലെ ‘സൈക്കിൾ ആംബുലൻസ്’ സമൂഹമാധ്യമങ്ങളിൽ ട്രോളുകളിൽ നിറയുന്നു; വൈറൽ...

കറാച്ചിയിലെ ഇടുങ്ങിയ തെരുവുകളിലൂടെയുള്ള അത്യാഹിത വിഭാഗത്തിന്റെ പ്രവർത്തനങ്ങൾക്കായി ഏർപ്പെടുത്തിയ 'സൈക്കിൾ ആംബുലൻസ്' സംവിധാനം സമൂഹമാധ്യമങ്ങളിൽ വലിയ പരിഹാസങ്ങൾക്കും ട്രോളുകൾക്കും വഴിവെച്ചിരിക്കുകയാണ് (Pakistan Viral Cycle Ambulance). ലോകം പറക്കുന്ന ഐസിയുലുകളും അത്യാധുനിക ഡ്രോൺ...

PREMIUM

ഒരു ലക്ഷത്തിലേറെ കണ്ണുകളെ വെളിച്ചത്തിലേക്ക് നയിച്ച ഡോക്ടർ! ഡോ....

പൂർണ്ണമായ ഇരുട്ടിൽ ജീവിക്കുന്നത് സങ്കൽപ്പിക്കുക.. കുറച്ച് മണിക്കൂറുകളല്ല, ദിവസങ്ങളല്ല, വർഷങ്ങളോളം. വെളിച്ചമില്ല. നിറങ്ങളില്ല. മുഖങ്ങളില്ല. അനന്തമായ കറുത്ത ശൂന്യത മാത്രം. ജീവിതം എപ്പോഴും ഇങ്ങനെയായിരിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് നിങ്ങൾ അത് സ്വീകരിക്കാൻ തുടങ്ങും....

ശ്വാസംമുട്ടിച്ചും, തല്ലിയും, വെള്ളത്തിൽ മുക്കിയും കൊലപ്പെടുത്തിയത് ഒമ്പത് കുഞ്ഞുങ്ങളെ;...

1996 ഒക്ടോബർ, മഹാരാഷ്ട്രയിലെ പഞ്ചവടി പോലീസ് സ്റ്റേഷനിലേക്ക് തന്റെ മകളെ തട്ടിക്കൊണ്ടു പോയി എന്ന പരാതിയുമായി പ്രതിഭ എന്ന സ്ത്രീ എത്തുന്നു. പ്രതിഭയുടെ ഒൻപത് വയസുകാരിയായ മകളെ തട്ടിക്കൊണ്ടു പോയിരിക്കുന്നു. പ്രതിഭ മൂന്ന്...

ഒരു പെയിന്റിംഗ് തകർത്ത ജീവിതം; സമൂഹത്തിന്റെ പരിഹാസത്തിന് ഇരയായ...

സ്വയം പര്യാപ്തയാകാനുദ്ദേശിക്കുന്ന സ്ത്രീകളെ തളർത്തിക്കളയാനായി അവരെ മോശക്കാരിയായി ചിത്രീകരിക്കുന്നത് എല്ലാക്കാലത്തും സമൂഹത്തിലെ ചില ക്ഷുദ്രജീവികളിൽ കാണാൻ കഴിയുന്ന പ്രവണതയാണ്. അത്തരത്തിലുള്ള സംഭവത്തിന് ആദ്യ കാലത്ത് ഇരയായ ഒരു സ്ത്രീയെക്കുറിച്ച് പറയാം. അവരുടെ പേരാണ്...