HomeCrimeപീഡനക്കേസ്: പാലക്കാട് നഗരസഭാ കൗൺസിലറുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി കോടതി | Rape...

പീഡനക്കേസ്: പാലക്കാട് നഗരസഭാ കൗൺസിലറുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി കോടതി | Rape case

പാലക്കാട്: യുവതിയെ പീഡിപ്പിച്ചെന്ന കേസിൽ പ്രതിയായ പാലക്കാട് നഗരസഭാ കൗൺസിലർ പ്രശോഭ് വി. വത്സന്റെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി. മണ്ണാർക്കാട് പട്ടികജാതി-പട്ടികവർഗ പ്രത്യേക കോടതിയാണ് ജാമ്യാപേക്ഷ നിരസിച്ചത്. (Rape case, Court rejects anticipatory bail plea of ​​Palakkad municipal councilor)

ജോലി വാഗ്ദാനം ചെയ്ത് യുവതിയെ ലൈംഗികമായി പീഡിപ്പിച്ചു എന്നതാണ് പ്രശോഭിനെതിരെയുള്ള പരാതി. ബലാത്സംഗം, പട്ടികജാതി-പട്ടികവർഗ പീഡന നിരോധന നിയമം തുടങ്ങിയ ഗുരുതരമായ വകുപ്പുകൾ പ്രകാരമാണ് ടൗൺ സൗത്ത് പോലീസ് കേസെടുത്തിരിക്കുന്നത്.

കേസിൽ നിർണ്ണായകമായ മൊഴി രേഖപ്പെടുത്തൽ കഴിഞ്ഞദിവസം പൂർത്തിയായി.  അതിജീവിത ഇന്നലെ കോടതിയിൽ നേരിട്ട് ഹാജരായി. അടച്ചിട്ട കോടതി മുറിയിൽ ജഡ്ജിക്ക് മുൻപാകെ യുവതി മൊഴി നൽകി.

Clickable Info Box