Times Kerala

ട്രെയിനിൽ നിന്ന് ടിടിഇയെ ഇതര സംസ്ഥാന തൊഴിലാളി തള്ളിയിട്ട് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്

 
train
ട്രെയിനിൽ നിന്ന് ടിടിഇയെ ഇതര സംസ്ഥാന തൊഴിലാളി തള്ളിയിട്ട് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്. മരണകാരണം, ട്രാക്കിലേക്ക് തലയിടിച്ച് വീണതും, കാലുകൾ അറ്റുപോയതുമെന്നാണ് പ്രാഥമിക നിഗമനം. ഇന്നലെ വൈകിട്ടാണ് തൃശൂർ വെളപ്പായയിൽ ടിടിഇ വിനോദ് കണ്ണൻ മരണപ്പെട്ടത്. വിനോദിന്റെ മൃതദേഹം കൊച്ചിയിലേക്ക് കൊണ്ടുപോയി.

എറണാകുളം- പാട്ന ട്രെയിനിൽ വച്ചായിരുന്നു ദാരുണ സംഭവം നടന്നത്. എസ് 11 കോച്ചിൽ യാത്ര ചെയ്തിരുന്ന ഒഡിഷ സ്വദേശിയായ രജനികാന്തിനോട് ടിക്കറ്റ് കാണിക്കാൻ ചോദിച്ചതിനെ തുടർന്നുണ്ടായ പ്രകോപനമാണ് ടിടിയെ ആക്രമിക്കാൻ കാരണമായത്. മദ്യലഹരിയിലായിരുന്ന പ്രതിയെ പാലക്കാട് നിന്ന് പോലീസ് കസ്റ്റഡിയിലെടുത്തു.

Related Topics

Share this story