മലപ്പുറം: തവനൂർ സെൻട്രൽ ജയിലിലെ ജോയിന്റ് സൂപ്രണ്ടിനെ ഭീഷണിപ്പെടുത്തിയതിനും ജയിൽ നിയമങ്ങൾ ലംഘിച്ചതിനും ടി പി കേസ് പ്രതി കൊടി സുനിക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. കയ്യിൽ കെട്ടിയ ചരട് അഴിച്ചുമാറ്റാൻ ആവശ്യപ്പെട്ടതാണ് തർക്കത്തിന് കാരണമായത്.(Another case filed against Kodi Suni for threatening the prison superintendent)
ഡിസംബർ 11നാണ് ജയിൽ ചട്ടങ്ങൾ പ്രകാരം കയ്യിൽ കെട്ടിയ ചരട് അഴിച്ചുമാറ്റാൻ പ്രിസൺ ഓഫീസർ നിർദ്ദേശിച്ചത്. എ ങ്കിലും സുനി തയ്യാറായില്ല. ഉദ്യോഗസ്ഥർ കർശന നിർദ്ദേശം നൽകിയതോടെ ചരട് ഊരി പ്രിസൺ ഓഫീസറുടെ ദേഹത്തേക്ക് എറിയുകയായിരുന്നു.
കഴിഞ്ഞ ദിവസം വീണ്ടും കയ്യിൽ ചരട് കെട്ടിയത് ശ്രദ്ധയിൽപ്പെട്ട ജോയിന്റ് സൂപ്രണ്ട് ഇത് ഒഴിവാക്കാൻ ആവശ്യപ്പെട്ടു. ഇതോടെ പ്രകോപിതനായ സുനി, ഉദ്യോഗസ്ഥനെതിരെ വ്യാജ പരാതി നൽകുമെന്നും അദ്ദേഹത്തിന്റെ കുടുംബത്തെയടക്കം കൊല്ലുമെന്നും ഭീഷണിപ്പെടുത്തിയെന്നാണ് പരാതിയിൽ പറയുന്നത്.