

ത്സജ്ജർ: ഹരിയാനയിലെ ത്സജ്ജർ ജില്ലയിൽ അമ്മാവനോടൊപ്പം ബസ് ഇറങ്ങി നടന്ന പെൺകുട്ടിയെ ഒരുകൂട്ടം യുവാക്കൾ ചേർന്ന് തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു (Haryana Gangrape). പുലർച്ചെ രണ്ട് മണിയോടെയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. പ്രതികൾ പെൺകുട്ടിയെ ബലമായി അടുത്തുള്ള ധാബയിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോവുകയായിരുന്നു. അമ്മാവനെ തടഞ്ഞുനിർത്തി മർദ്ദിച്ച ശേഷമാണ് ഇവർ ക്രൂരത നടത്തിയത്.
സംഭവം നടന്ന് എട്ട് മണിക്കൂറിനുള്ളിൽ തന്നെ പോലീസ് പ്രതികളെ പിടികൂടി. പീഡനത്തിന് ശേഷം പ്രതികൾ മദ്യം വാങ്ങിയതും അതിനായി നടത്തിയ ഓൺലൈൻ പേയ്മെന്റും കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം നടത്തിയത്. എ.ഐ സാങ്കേതികവിദ്യ ഉപയോഗിച്ച് പ്രതികളുടെ ദൃശ്യങ്ങൾ പോലീസ് തിരിച്ചറിഞ്ഞു. പിടിയിലായവർ ബീഹാർ സ്വദേശികളാണെന്ന് പോലീസ് വ്യക്തമാക്കി. ഒളിവിലുള്ള ഒരാൾക്കായി തിരച്ചിൽ തുടരുകയാണ്.
In a shocking incident in Jhajjar, Haryana, a girl was kidnapped and gang-raped by a group of youths after they assaulted her uncle. The attack took place at a roadside eatery (dhaba) late at night after the victims alighted from a bus. Jhajjar police managed to arrest four suspects within eight hours by tracking online payment data and using AI technology to analyze CCTV footage. The arrested suspects are natives of Bihar residing in Bahadurgarh.