Woman arrested with drugs in Kannur

പാപ്പിനിശ്ശേരിയിൽ രാസ ലഹരിയുമായി യുവതി പിടിയിൽ: 2 മാസം മുൻപ് ഗോവ ജയിലിൽ നിന്ന് ഇറങ്ങിയതെന്ന് വിവരം | Drugs

ഷിൽന ആണ് അറസ്റ്റിലായത്.
Published on

കണ്ണൂർ: പാപ്പിനിശ്ശേരി മേഖലയിൽ എക്സൈസ് നടത്തിയ പരിശോധനയിൽ 0.459 ഗ്രാം മെത്താംഫിറ്റമിനുമായി യുവതി പിടിയിലായി. കല്യാശ്ശേരി അഞ്ചാം പീടിക സ്വദേശി ഷിൽന (32) ആണ് അറസ്റ്റിലായത്.(Woman arrested with drugs in Kannur)

ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട് ഗോവയിൽ ജയിലിലായിരുന്ന ഷിൽന രണ്ട് മാസം മുൻപാണ് ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയത്. പുറത്തിറങ്ങിയ ശേഷവും ഇവർ ലഹരി വിൽപന തുടരുന്നതായി എക്സൈസിന് രഹസ്യവിവരം ലഭിച്ചിരുന്നു.

യുവതിക്ക് ലഹരിമരുന്ന് എത്തിച്ചുനൽകുന്ന ഉറവിടത്തെക്കുറിച്ചും ഇതിന് പിന്നിൽ മറ്റ് സംഘങ്ങൾ ഉണ്ടോ എന്നും എക്സൈസ് അന്വേഷിച്ചുവരികയാണ്.

Times Kerala
timeskerala.com