Times Kerala

വഴിയാത്രക്കാരനെ ബാ​റ്റു​കൊ​ണ്ട് അ​ടി​ച്ചുകൊന്ന പോ​ലീ​സു​കാ​ര​ന്‍റെ മ​ക​ൻ അ​റ​സ്റ്റി​ൽ‌ 

 
ക്രൈം
ജ​യ്പു​ർ: ക്രി​ക്ക​റ്റ് ബാ​റ്റ് ഉപയോഗിച്ച് രാ​ജ​സ്ഥാ​നി​ൽ വ​ഴി​യാ​ത്ര​ക്കാ​ര​നെ മ​ർ​ദി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ പോ​ലീ​സു​കാ​ര​ന്‍റെ മ​ക​ൻ പിടിയിൽ. സംഭവം നടന്നത് ജ​യ്പു​രി​ലെ ര​ജ​നി ബി​ഹാ​ർ കോ​ള​നി​യി​ലാ​ണ്. 23കാ​ര​നാ​യ ക്ഷി​തി​ജാണ് പോ​ലീ​സ് പിടിയിലായത്.  ക്ഷി​തി​ജി​ന്‍റെ പി​താ​വും പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​റു​മാ​യ പ്ര​ശാ​ന്ത് ശ​ർ​മ സം​ഭ​വം ന​ട​ക്കു​ന്ന സ​മ​യത്ത് വീ​ടി​നു​ള്ളി​ൽ ഉ​ണ്ടാ​യി​രു​ന്നു. ക്ഷിതിജ് ഇ​തു​വ​ഴി ക​ട​ന്നു​പോ​കു​ക​യാ​യി​രു​ന്ന മോ​ഹ​ൻ​ലാ​ൽ സി​ന്ധി(35)​യു​മാ​യി തർക്കത്തിലാവുകയും തുടർന്ന് ഇയാൾ വീ​ട്ടി​ൽ പോ​യി ബാറ്റെടുത്തുകൊണ്ടു  വ​ന്ന് സി​ന്ധി​യു​ടെ ത​ല​യി​ൽ അ​ടി​ക്കുകയും ചെയ്തു. സിന്ധിക്ക് സാരമായി പരിക്കേൽക്കുകയും തൽക്ഷണം മരിക്കുകയും ചെയ്തു. 

Related Topics

Share this story