'പ്രതികൾ ബെംഗളൂരുവിൽ ഗൂഢാലോചന നടത്തി, ആസൂത്രണം ചെയ്തത് വൻ തട്ടിപ്പ്': ശബരിമല സ്വർണ്ണക്കൊള്ള കേസ് പ്രതികൾക്ക് ജാമ്യം നൽകരുതെന്ന് SIT റിപ്പോർട്ട് | Sabarimala

കൃത്യമായ പദ്ധതികൾ തയ്യാറാക്കി
'പ്രതികൾ ബെംഗളൂരുവിൽ ഗൂഢാലോചന നടത്തി, ആസൂത്രണം ചെയ്തത് വൻ തട്ടിപ്പ്': ശബരിമല സ്വർണ്ണക്കൊള്ള കേസ് പ്രതികൾക്ക് ജാമ്യം നൽകരുതെന്ന് SIT റിപ്പോർട്ട് | Sabarimala
Updated on

കൊച്ചി: ശബരിമലയിലെ സ്വർണ്ണ ഇടപാടുകളുമായി ബന്ധപ്പെട്ട് നടന്നത് വൻ ആസൂത്രണമാണെന്ന് പ്രത്യേക അന്വേഷണ സംഘം ഹൈക്കോടതിയെ അറിയിച്ചു. പ്രതികളായ പങ്കജ് പണ്ടാരി, ഗോവർദ്ധൻ, ഉണ്ണിക്കൃഷ്ണൻ പോറ്റി എന്നിവർ ചേർന്ന് വൻ കവർച്ചയ്ക്കാണ് പദ്ധതിയിട്ടത്. ഗോവർദ്ധന്റെ ജാമ്യാപേക്ഷയെ എതിർത്തുകൊണ്ടാണ് എസ്.ഐ.ടി ഈ വിവരങ്ങൾ കോടതിയിൽ സമർപ്പിച്ചത്.(Accused conspired in Bengaluru, SIT report says Sabarimala gold theft case accused should not be granted bail)

2025 ഒക്ടോബറിൽ പ്രതികൾ ബെംഗളൂരുവിൽ വെച്ച് ഗൂഢാലോചന നടത്തി. കവർച്ചാ വിവരം പുറത്തുപോകാതിരിക്കാനും കുറ്റകൃത്യം മറച്ചുവെക്കാനുമുള്ള കൃത്യമായ പദ്ധതികൾ ഇവിടെ വെച്ചാണ് തയ്യാറാക്കിയത്.

ശബരിമലയിലെ വഴിപാടുകളുമായി ബന്ധപ്പെട്ട് വിവിധ അക്കൗണ്ടുകളിലേക്ക് വൻതോതിൽ പണം വന്നിട്ടുണ്ട്. കുറ്റകൃത്യം മറച്ചുവെക്കാൻ ഈ പണം ഉപയോഗിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുന്നു. ദുരൂഹമായ നിരവധി ബാങ്ക് അക്കൗണ്ടുകൾ അന്വേഷണ പരിധിയിലുണ്ട്.

മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്തിന്റെ ഭരണസമിതിയും അന്വേഷണ പരിധിയിൽ വരുമെന്ന് എസ്.ഐ.ടി വ്യക്തമാക്കി. 2025 സെപ്റ്റംബറിൽ ദ്വാരപാലക പാളികൾ സ്വർണ്ണം പൂശിയതിലെ ഇടപാടുകൾ ഉൾപ്പെടെ നാല് ഘട്ടങ്ങളിലായി അന്വേഷണം നടക്കും.

അന്വേഷണത്തിനായി ആറാഴ്ചത്തെ സമയം കൂടി ഹൈക്കോടതി അനുവദിച്ചു. ഈ മാസം 19-ന് അടുത്ത ഇടക്കാല റിപ്പോർട്ട് സമർപ്പിക്കണം. അന്വേഷണ സംഘത്തിൽ ഉൾപ്പെടുത്താൻ തീരുമാനിച്ച രണ്ട് ഉദ്യോഗസ്ഥർക്ക് രാഷ്ട്രീയ ബന്ധമുണ്ടെന്ന ആരോപണം ഉയർന്നതിനെത്തുടർന്ന് അവർക്ക് പകരം പുതിയ ഉദ്യോഗസ്ഥരെ നിയമിക്കാൻ കോടതി അനുമതി നൽകി.

Related Stories

No stories found.
Times Kerala
timeskerala.com