തൃശൂർ: രാമവർമ്മപുരത്തെ കേരള പൊലീസ് അക്കാദമി വളപ്പിൽ നിന്ന് ചന്ദനമരങ്ങൾ മോഷ്ടിക്കപ്പെട്ടു. അതീവ സുരക്ഷയുള്ള അക്കാദമിയിൽ ആണ് ഇത്തരമൊരു മോഷണം നടന്നത്. അക്കാദമി അധികൃതരുടെ പരാതിയിൽ വിയ്യൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.(Theft at the Police Academy, 30-year-old sandalwood trees cut down and smuggled)
ഡിസംബർ 27-നും ജനുവരി 2-നും ഇടയിലുള്ള സമയത്താണ് മോഷണം നടന്നതെന്നാണ് പ്രാഥമിക നിഗമനം. ഏകദേശം 30 വർഷത്തിലധികം പഴക്കമുള്ള ചന്ദനമരമാണ് മുറിച്ചുകടത്തിയത്.
മരത്തിന്റെ കാതലുള്ള മധ്യഭാഗം മാത്രമാണ് മോഷ്ടാക്കൾ കൊണ്ടുപോയിരിക്കുന്നത്. കൂടുതൽ വിവരങ്ങൾ പരിശോധിച്ചു വരികയാണ്.