HomeCrimeഎളമരം കടവ് പാലത്തിന് സമീപം കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു; മരിച്ചത് ചാത്തമംഗലം...

എളമരം കടവ് പാലത്തിന് സമീപം കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു; മരിച്ചത് ചാത്തമംഗലം എൻ.ഐ.ടി വിദ്യാർത്ഥി | NIT Calicut student dead body Elamaram

റിപ്പോർട്ട് :  അൻവർ ഷരീഫ് 

എടവണ്ണപ്പാറ: മലപ്പുറം-കോഴിക്കോട് അതിർത്തിയിലെ എളമരം കടവ് പാലത്തിന് സമീപം കഴിഞ്ഞ വെള്ളിയാഴ്ച വൈകുന്നേരം പുഴയിൽ കണ്ടെത്തിയ അജ്ഞാത മൃതദേഹം തിരിച്ചറിഞ്ഞു (NIT Calicut student dead body Elamaram). കോഴിക്കോട് ചാത്തമംഗലത്തെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ (NIT Calicut) പി.ജി. (Postgraduate) വിദ്യാർത്ഥിയായ മന്തർ പ്രമോദ് ബാമൻ (28) ആണ് മരണപ്പെട്ടതെന്ന് ക്യാമ്പസിലെ സഹപാഠികൾ നേരിട്ടെത്തി സ്ഥിരീകരിച്ചു.

കഴിഞ്ഞ വ്യാഴാഴ്ച മുതൽ മന്തറിനെ ഹോസ്റ്റലിൽ നിന്നും ക്യാമ്പസിൽ നിന്നും കാണാതായിരുന്നു. തുടർന്ന് പോലീസും, സുഹൃത്തുക്കളും, സഹപാഠികളും വിവിധ സ്ഥലങ്ങളിൽ വ്യാപകമായ അന്വേഷണം നടത്തിവരികയായിരുന്നു. അതിനിടയിലാണ് എളമരം കടവ് പാലത്തിന് സമീപം പുഴയിൽ ഒരു യുവാവിന്റെ മൃതദേഹം കണ്ടെത്തിയെന്ന വാർത്ത സോഷ്യൽ മീഡിയയിലൂടെ പുറത്തുവരുന്നത്. ഇതറിഞ്ഞ എൻ.ഐ.ടി വിദ്യാർത്ഥികൾ ഉടൻ തന്നെ സംഭവസ്ഥലത്തേക്ക് തിരിക്കുകയായിരുന്നു.

പ്രദേശത്തെ സജീവ പൊതുപ്രവർത്തകനായ സലാം എളമരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വിവരങ്ങളുടെയും അടയാളങ്ങളുടെയും അടിസ്ഥാനത്തിലാണ് സുഹൃത്തുക്കൾക്ക് മന്തറിനെ എളുപ്പത്തിൽ തിരിച്ചറിയാൻ സാധിച്ചത്. ഇൻക്വസ്റ്റ് നടപടികൾക്കിടെ മന്തറിനൊപ്പം മുറിയിൽ താമസിച്ചിരുന്ന അടുത്ത സുഹൃത്ത് മൃതദേഹം കണ്ട് വികാരാധീനനായി പൊട്ടിക്കരഞ്ഞത് കണ്ടുനിന്നവർക്കും നൊമ്പരമായി.

പഠനത്തിൽ ഏറെ മിടുക്കനായിരുന്ന മന്തറിന് ക്യാമ്പസ് സെലക്ഷൻ വഴി ജോലി ലഭിക്കാത്തതിൽ കടുത്ത മാനസിക വിഷമം ഉണ്ടായിരുന്നതായി സുഹൃത്തുക്കൾ വെളിപ്പെടുത്തി. കാണാതായതിന് പിന്നാലെ സുഹൃത്തുക്കൾ അദ്ദേഹത്തിന്റെ ലാപ്ടോപ്പ് പരിശോധിച്ചപ്പോഴാണ്, ക്യാമ്പസ് ഇന്റർവ്യൂവിൽ ജോലി ലഭിക്കാത്തതിലുള്ള കടുത്ത നിരാശയും മാനസിക സങ്കടങ്ങളും രേഖപ്പെടുത്തിയ ചില കുറിപ്പുകൾ കണ്ടെത്തിയത്. ഇതാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. മുംബൈയിലുള്ള മന്തറിന്റെ സഹോദരൻ വിവരമറിഞ്ഞ് നാട്ടിൽ നിന്ന് പുറപ്പെട്ടിട്ടുണ്ടെന്നും, അദ്ദേഹം എത്തിച്ചേരുന്ന മുറയ്ക്ക് പോസ്റ്റ്‌മോർട്ടം ഉൾപ്പെടെയുള്ള തുടർനടപടികൾ സ്വീകരിക്കുമെന്നും വാഴക്കാട് പോലീസ് അറിയിച്ചു.

Story Summary: The body found near Elamaram Kadavu bridge was identified as Manthar Pramod Baman, a 28-year-old PG student at NIT Calicut. His friends identified him through social media posts after he went missing, and notes reflecting job rejection distress were found on his laptop.

WhatsApp Channel Banner

Latest updates

തളിപ്പറമ്പിൽ കുളത്തിൽ വീണ് ഒമ്പത് വയസ്സുകാരൻ മരിച്ചു |...

കണ്ണൂർ: തളിപ്പറമ്പിൽ കുളത്തിൽ വീണ് ഒമ്പത് വയസ്സുകാരന് ദാരുണാന്ത്യം. പട്ടുവം സ്വദേശിയായ കെ.പി. അമാൻ ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് 6.45-ഓടെയായിരുന്നു അപകടം (Taliparamba nine year old boy drowned Pattuvam). വൈകുന്നേരത്തോടെ...

അച്ഛന്റെ ശിരസ്സിൽ തന്റെ പൊലീസ് തൊപ്പിയണിയിച്ച് വിഷ്ണു; ഐ.ആർ.ബി...

റിപ്പോർട്ട് : അൻവർ ഷരീഫ്  പാണ്ടിക്കാട്: ഇന്ത്യ റിസർവ് ബറ്റാലിയനിൽ (IRB) പരിശീലനം പൂർത്തിയാക്കിയ സേനാംഗങ്ങളുടെ പാസ്സിങ് ഔട്ട് പരേഡിന് ശേഷം പാണ്ടിക്കാട് ഐ.ആർ.ബി ഗ്രൗണ്ട് അപൂർവ്വവും വികാരനിർഭരവുമായ നിമിഷങ്ങൾക്ക് സാക്ഷിയായി (India Reserve...

പ്രശസ്ത നടൻ പ്രദീപ് റാവത്ത് അന്തരിച്ചു; വിടവാങ്ങിയത് ബി.ആർ....

മുംബൈ: പ്രശസ്ത ചലച്ചിത്ര നടൻ പ്രദീപ് റാവത്ത് (74) അന്തരിച്ചു (Actor Pradeep Rawat passed away Mumbai). രക്താർബുദ ബാധയെ തുടർന്ന് മുംബൈയിലെ കോകിലബെൻ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച വൈകിട്ടോടെയായിരുന്നു അന്ത്യം. ബി.ആർ....

പന്തളത്ത് പിതാവിനെ കഴുത്തിൽ ചവിട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കേസ്:...

പന്തളം: വയസ്സായ പിതാവിനെ കഴുത്തിൽ ചവിട്ടി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മകന് 4 വർഷം കഠിനതടവും 50,000 രൂപ പിഴയും ശിക്ഷ വിധിച്ചു (Pandalam father assault son sentence)....

കെ.എസ്.ആർ.ടി.സിയിൽ ഇനി വാട്‌സ്‌ആപ്പ് വഴി ടിക്കറ്റ് എടുക്കാം; എ.ഐ...

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി സേവനങ്ങൾ കൂടുതൽ ജനകീയവും ഡിജിറ്റൽ സൗഹൃദവുമാക്കുന്നതിന്റെ ഭാഗമായി യാത്രക്കാർക്കായി വാട്‌സ്‌ആപ്പ് വഴി ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള പുതിയ സംവിധാനം സജ്ജമാകുന്നു (KSRTC WhatsApp ticket booking Kerala). കൊച്ചി, ചെന്നൈ...

DON'T MISS

80-ാം വയസ്സിൽ ആദ്യമായി കടൽ കണ്ട അച്ഛൻ; ജീവിതകാലത്തെ...

ന്യൂഡൽഹി: ജീവിതത്തിന്റെ തിരക്കുകൾക്കും കുടുംബ ഉത്തരവാദിത്വങ്ങൾക്കുമിടയിൽ പല ആഗ്രഹങ്ങളും മനസ്സിൽ ഒതുക്കിവെക്കുന്നവരുണ്ട്. ചില സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ ഒരു ജീവിതകാലം തന്നെ കാത്തിരിക്കേണ്ടിവരും. 80-ാം വയസ്സിൽ ആദ്യമായി കടൽ കാണാനുള്ള പിതാവിന്റെ ആഗ്രഹം സഫലമാക്കിയ...

കാമുകനുമായി തർക്കം, പിന്നാലെ 18-ാം നിലയിൽ നിന്ന് എടുത്തുചാടി;...

ബീജിങ്: കാമുകനുമായുള്ള രൂക്ഷമായ തർക്കത്തിന് പിന്നാലെ 18-ാം നിലയിലെ ഫ്ലാറ്റിൽ നിന്ന് ചാടിയ 20 വയസുകാരി അത്ഭുതകരമായി രക്ഷപ്പെട്ട സംഭവം ചൈനയിൽ ചർച്ചയാകുന്നു (Woman Survives 18th Floor Fall). കിഴക്കൻ ചൈനയിലെ...

പുതിയ വിമാനത്താവളത്തിൽ ‘പിക്‌നിക്’; എഎസ്ആർ എയർപോർട്ടിലെ ഫൗണ്ടനിൽ ഇറങ്ങി...

വിശാഖപട്ടണം: ആന്ധ്രപ്രദേശിലെ പുതുതായി ഉദ്ഘാടനം ചെയ്ത അല്ലൂരി സീതാരാമ രാജു (ASR) അന്താരാഷ്ട്ര വിമാനത്താവളത്തിൽ ചില സന്ദർശകരുടെ പെരുമാറ്റം വിവാദമായി. വിമാനത്താവളത്തിലെ അലങ്കാര ഫൗണ്ടനുകളിൽ ഇറങ്ങി കളിക്കുന്നതും ലാൻഡ്‌സ്‌കേപ്പിൽ നട്ടിരുന്ന ചെടികൾ പറിച്ചെടുക്കുന്നതുമായ...

PREMIUM

57 വർഷം കൊണ്ട് വെറും കൈയാൽ മലഞ്ചെരുവിൽ 6,000...

ചൈനയിലെ ഗാവോട്ടാനിൽ പുറത്ത് കളിച്ചുകൊണ്ടിരുന്ന ലിയു ഗുവോജിയാങ്ങിന് വെറും ആറ് വയസ്സുള്ളപ്പോഴാണ് ഒരു വിവാഹഘോഷയാത്ര ഗ്രാമത്തിലേക്ക് പ്രവേശിച്ചത്. കുഞ്ഞിപ്പല്ലുകൾ നഷ്ടപ്പെട്ടവരുടെ വായിൽ വധു തൊടുന്നത് ഭാഗ്യമായി കണക്കാക്കപ്പെട്ടിരുന്നു. അതിനാൽ ലിയു പല്ലക്കിൻ്റെ അടുത്തേക്ക്...

അന്യഗ്രഹജീവികൾ നിർമ്മിച്ചതോ? വിജനമായ ഈ ദ്വീപിൽ അവശേഷിക്കുന്നത് ഭീമാകാരമായ...

സമുദ്രത്താൽ ചുറ്റപ്പെട്ടു ധാരാളം ദ്വീപസമൂഹങ്ങൾ ഭൂമിയിൽ ഉണ്ട്. ഈ ദ്വീപസമൂഹങ്ങൾ അവയുടെ ജൈവഘടനയുമായി ബന്ധപ്പെട്ടാണ് ഒന്ന് മറ്റൊന്നിൽ നിന്ന് വ്യത്യസ്തപ്പെടുന്നത്. എന്നാൽ മറ്റു ചിലത് അതിശയകരമായ നിർമിതിയാൽ വ്യത്യസ്തമായിരിക്കാം. നിഗൂഢതയ്ക്കും മാസ്മരികമായ കലാസൃഷ്ടിക്കും...

ഇരുട്ടിൻ്റെ നഗരം ! അവകാശികളില്ലാതെ കൊള്ളക്കാരുടെ സ്വന്തമായ ഇടം:...

മുൻപ് പറഞ്ഞ രണ്ടു നഗരങ്ങളിൽ നിന്നും തികച്ചും വ്യത്യസ്ത‌മാണ് ചൈനയിലെ കൗലൂൺ വാലഡ് എന്ന നഗരത്തിന്റെ കഥ. കടൽക്കൊളളക്കാരെ നേരിടാൻ സൈനികരായിരുന്നു ആദ്യം ഇവിടെ താവളമടിച്ചത്. രണ്ടാം ലോക മഹായുദ്ധത്തിൽ ജപ്പാൻ കൗലൂൺ...