Description
Digital Voice of Kerala
Thursday, June 11, 2026

Digital Voice of Kerala
FIFA World Cup Banner - Live Updates
HomeCrimeട്രംപിനെതിരെയുള്ള വധശ്രമം: തോക്കുമായി സുരക്ഷാ വലയം ഭേദിച്ച് ശരവേഗത്തിൽ ഓടുന്ന പ്രതിയുടെ...

ട്രംപിനെതിരെയുള്ള വധശ്രമം: തോക്കുമായി സുരക്ഷാ വലയം ഭേദിച്ച് ശരവേഗത്തിൽ ഓടുന്ന പ്രതിയുടെ ദൃശ്യങ്ങൾ പുറത്ത് -വീഡിയോ| Trump

🎙️ Latest Podcast

വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പങ്കെടുത്ത വൈറ്റ് ഹൗസ് കറസ്‌പോണ്ടന്റ്‌സ് അസോസിയേഷൻ ഡിന്നറിനിടെയുണ്ടായ വധശ്രമത്തിന്റെ പുതിയ ദൃശ്യങ്ങൾ പുറത്തുവിട്ടു. ഹോട്ടലിലെ സുരക്ഷാ ചെക്ക് പോയിന്റിലൂടെ തോക്കുമായി പ്രതി വെറും നാല് സെക്കൻഡിനുള്ളിൽ ഓടിമറയുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്.(New footage shows how Trump dinner gunman charged through security in four seconds)

 

വാഷിങ്ടൺ ഹിൽട്ടൺ ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളാണ് പ്രോസിക്യൂട്ടർമാർ പുറത്തുവിട്ടത്. നീളമുള്ള തോക്കുമായി ഒരാൾ സുരക്ഷാ ഉദ്യോഗസ്ഥർക്ക് ഇടയിലൂടെ അതിവേഗത്തിൽ ഓടുന്നത് വീഡിയോയിൽ കാണാം. ഈ സമയം ഒരു സുരക്ഷാ ഏജന്റ് പ്രതിക്ക് നേരെ വെടിയുതിർക്കുന്നതും ദൃശ്യങ്ങളിലുണ്ട്.

പ്രതിയായ കോൾ തോമസ് അലൻ (31) ഒരു സെമി ഓട്ടോമാറ്റിക് പിസ്റ്റൾ, പമ്പ് ആക്ഷൻ ഷോട്ട് ഗൺ, മൂന്ന് കത്തികൾ എന്നിവ കൈവശം വെച്ചിരുന്നതായി പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. വലിയ കോട്ടിനുള്ളിൽ 12-ഗേജ് ഷോട്ട് ഗൺ ഒളിപ്പിച്ച നിലയിലായിരുന്നു. സംഭവം നടക്കുന്നതിന് തലേദിവസം തന്നെ പ്രതി ഹോട്ടലിൽ അതിഥിയായി എത്തിയെന്നും പരിസരം നിരീക്ഷിച്ചുവെന്നും (Casing) നീതിന്യായ വകുപ്പ് വ്യക്തമാക്കി. ഹോട്ടലിലെ ഇടനാഴികളിലൂടെ നടത്തുന്ന നിരീക്ഷണത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. കൂടാതെ, പ്രതി തോക്കുകളുമായി കണ്ണാടിക്ക് മുന്നിൽ നിൽക്കുന്ന സെൽഫി ചിത്രങ്ങളും പ്രോസിക്യൂഷൻ തെളിവായി ഹാജരാക്കി.

ട്രംപ്, വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് എന്നിവരും മറ്റ് ഉന്നത ഉദ്യോഗസ്ഥരും ഹോട്ടൽ ബേസ്‌മെന്റിലെ ബാൾറൂമിൽ പരിപാടിയിൽ പങ്കെടുത്തുകൊണ്ടിരിക്കെയാണ് തൊട്ടുമുകളിലത്തെ നിലയിൽ വെടിവെപ്പ് നടന്നത്. ഉടൻ തന്നെ നേതാക്കളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. സുരക്ഷാ ഉദ്യോഗസ്ഥന്റെ വെടിയേറ്റത് പ്രതിക്കല്ലെന്നും മറിച്ച് ഒരു ഏജന്റിന് തന്നെയാണെന്നും പ്രോസിക്യൂട്ടർമാർ വെളിപ്പെടുത്തി. ഓടുന്നതിനിടെ നിലത്തുവീണ പ്രതിയെ ഉടൻ തന്നെ സുരക്ഷാ ഉദ്യോഗസ്ഥർ കീഴടക്കുകയായിരുന്നു.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.