Times Kerala

കൊ​ല​ക്കേ​സ് പ്ര​തിയും സു​ഹൃ​ത്തും എം ​ഡി ​എം​ എ​യു​മാ​യി പോലീസ് പിടിയിൽ 

 
arrest
മ​ഞ്ചേ​രി: കൊ​ല​ക്കേ​സ് പ്ര​തി​യെയും സു​ഹൃത്തിനേയും​ എം​ ഡി​ എം​ എ​യു​മാ​യി പിടികൂടി. അറസ്റ്റിലായത് മഞ്ചേരി സ്വദേശി ഷം​സീർ, കോ​ഴി​ക്കോ​ട് ​സ്വദേശി ഷംനാ​ദ് എ​ന്നി​വരാണ്. മ​ഞ്ചേ​രി ന​ഗ​ര​സ​ഭാം​ഗ​മാ​യി​രു​ന്ന ത​ലാ​പ്പി​ല്‍ അ​ബ്ദു​ല്‍ ജ​ലീ​ലി​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ ര​ണ്ടാം പ്ര​തിയാണ് ഷംസീർ. ഇവരെ അറസ്റ്റ് ചെയ്തത് മ​ഞ്ചേ​രി ഇ​ന്‍​സ്‌​പെ​ക്ട​ര്‍ കെ.​ആ​ര്‍. ജ​സ്റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ്. 36 ഗ്രാം ​എം.​ഡി.​എം.​എ.​യും, 1.2 ല​ക്ഷം രൂ​പ​യും, ഇ​ല​ക്ട്രോ​ണി​ക് ത്രാ​സു​ക​ളും ഇവരിൽ നിന്നും പിടിച്ചെടുക്കുകയുണ്ടായി. ഇതോടൊപ്പം, ലഹരിക്കടത്തിനായുപയോഗിച്ച കാറും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്ര​തി​ക​ള്‍ പി​ടി​യി​ലാ​യ​ത് ക​ച്ചേ​രി​പ്പ​ടി​യി​ല്‍ വെ​ച്ചാ​ണ്. ഇരുവരും പോലീസിനെ കണ്ടതോടെ ഓടിരക്ഷപ്പെടാൻ ശ്രമിച്ചിരുന്നു. എന്നാൽ, പോലീസ് ഇവരെ പിന്തുടരുകയും പിടികൂടുകയും ചെയ്തു.  

Related Topics

Share this story