Times Kerala

നെടുമ്പാശേരിയിൽ വൻ മയക്കുമരുന്ന് വേട്ട; 13 കോടിയുടെ കൊക്കെയ്‌നുമായി കെനിയൻ പൗരൻ അറസ്റ്റിൽ 

 
നെടുമ്പാശേരിയിൽ വൻ മയക്കുമരുന്ന് വേട്ട; 13 കോടിയുടെ കൊക്കെയ്‌നുമായി കെനിയൻ പൗരൻ അറസ്റ്റിൽ 

കൊച്ചി നെടുമ്പാശേരിയിൽ വൻ മയക്കുമരുന്ന് ശേഖരം പിടികൂടി. 13 കോടിയിലേറെ വിലമതിക്കുന്ന കൊക്കെയ്‌നുമായി കെനിയൻ പൗരൻ ജെങ്കാ ഫിലിപ്പ് ജൊറോഗലാണ് അറസ്റ്റിലായത്. മദ്യക്കുപ്പിയിൽ കലർത്തിയ നിലയിലായിരുന്നു 1,100 ഗ്രാം കൊക്കെയ്ൻ കണ്ടെടുത്തത്. സമീപകാലത്ത് നെടുമ്പാശേരി വിമാനത്താവളത്തിൽ നടക്കുന്ന ഏറ്റവും വലിയ ലഹരി വേട്ടയാണിത്.

ഇയാളിൽ നിന്ന് 200 ഗ്രാം കൊക്കെയ്ൻ ക്യാപ്‌സ്യൂളുകളും പിടികൂടി. നെടുമ്പാശേരി വിമാനത്താവളത്തിലൂടെ കടത്താൻ ശ്രമം നടത്തുന്നതിനിടെ സംശയം തോന്നി ഡി.ആർ.ഐ നടത്തിയ പരിശോധനയിലാണ് കൊക്കെയ്ൻ കണ്ടെത്തിയത്. ഇയാൾ എത്യോപ്പിയയിൽ നിന്നാണ് വരുന്നതെന്നാണ് വിവരം.

Related Topics

Share this story