Times Kerala

ഭര്‍ത്തൃമതിയായ യുവതിക്ക് തുടര്‍ച്ചയായി നഗ്നചിത്രങ്ങള്‍ അയച്ചു ഭീഷണിപ്പെടുത്തിയ കേസിൽ യുവാവ് അറസ്റ്റിൽ 

 
ഭര്‍ത്തൃമതിയായ യുവതിക്ക് തുടര്‍ച്ചയായി നഗ്നചിത്രങ്ങള്‍ അയച്ചു ഭീഷണിപ്പെടുത്തിയ കേസിൽ യുവാവ് അറസ്റ്റിൽ 
 കോഴിക്കോട്: ഭര്‍ത്തൃമതിയായ യുവതിക്ക് തുടര്‍ച്ചയായി മൊബൈലില്‍ നഗ്‌നചിത്രങ്ങള്‍ അയച്ച് ശല്യം ചെയ്യുകയും ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്ന പരാതിയിൽ യുവാവ് അറസ്റ്റിൽ. തൊട്ടില്‍പ്പാലം സ്വദേശിയായ പാറശ്ശേരി വീട്ടില്‍ ബിജോ സെബാസ്റ്റ്യനെയാണ് (45) കൂരാച്ചുണ്ട് സ്വദേശിയായ യുവതിയുടെ പരാതിയില്‍ അറസ്റ്റു ചെയ്തത്.  കൂരാച്ചുണ്ട് പോലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എല്‍. സുരേഷ് ബാബു, സബ് ഇന്‍സ്‌പെക്ടര്‍ പി.കെ. മനോജ്, എ.എസ്.ഐ രാജേഷ് കുമാര്‍ എന്നിവര്‍ അറസ്റ്റിന് നേതൃത്വം നല്‍കി.കൊയിലാണ്ടി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

Related Topics

Share this story