

ആലപ്പുഴ: പുന്നപ്രയിൽ വീടിന്റെ മുൻവാതിൽ തകർത്ത് അകത്തുകയറി അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണം മോഷ്ടിച്ച കേസിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലം ഇരവിപുരം സ്വദേശി നജുമുദ്ദീൻ (53) ആണ് പിടിയിലായത്. സാങ്കേതിക വിവരങ്ങൾ വിശകലനം ചെയ്ത് നടത്തിയ അന്വേഷണത്തിനൊടുവിൽ തൃശ്ശൂർ പഴയന്നൂരിൽ വെച്ചാണ് ഇയാളെ പോലീസ് വലയിലാക്കിയത്.
കഴിഞ്ഞ ഒക്ടോബർ 28-ന് പുലർച്ചെ രണ്ടരയോടെയാണ് പുന്നപ്ര അഞ്ചാം വാർഡിലെ വീട്ടിൽ മോഷണം നടന്നത്. വീടിന്റെ മുൻവാതിലിന്റെ പൂട്ട് തകർത്ത പ്രതി, അകത്തുകയറി അലമാരയിൽ സൂക്ഷിച്ചിരുന്ന 10 ഗ്രാമിന്റെ സ്വർണ്ണമാലയും ഒരു ഗ്രാമിന്റെ സ്വർണ്ണത്തകിടും കവരുകയായിരുന്നു.
അറസ്റ്റിലായ നജുമുദ്ദീൻ സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനുകളിലായി നിരവധി മോഷണക്കേസുകളിൽ പ്രതിയാണ്. പ്രധാനമായും താഴെ പറയുന്ന സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ കേസുകളുണ്ട്:
പുന്നപ്ര ഇൻസ്പെക്ടർ മഞ്ജുദാസ്, എസ്.ഐ. പി. രതീഷ്, സിവിൽ പോലീസ് ഓഫീസർമാരായ മാഹീൻ, അബൂബക്കർ സിദ്ദീഖ്, ബിനുകുമാർ, രതീഷ്, ദബിൻഷ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.