Times Kerala

ഹോംസ്റ്റേയിൽ അസം സ്വദേശിനി കൊല്ലപ്പെട്ട സംഭവത്തിൽ കാമുകൻ പിടിയിൽ 

 
ക്രൈം
കുട്ടനാട്: വീട്ടുമുറ്റത്തു കൊല്ലപ്പെട്ട നിലയിൽ നെടുമുടി പഞ്ചായത്തിൽ ഹോംസ്റ്റേയിൽ ജോലി ചെയ്തിരുന്ന അസം സ്വദേശിനിയായ ഹസീറയെ കണ്ടെത്തിയ സംഭവത്തിലെ പ്രതി പിടിയിൽ. പിടിയിലായത് കൊല്ലപ്പെട്ട സ്ത്രീയുമായി നാലു വർഷമായി അടുപ്പമുണ്ടായിരുന്ന കാമുകൻ സഹാ അലിയാണ്. കൊലയ്ക് പ്രേരണയായത് ഹസീറ അസമിലേക്കു പോയി ഒരുമിച്ചു താമസിക്കണമെന്നു നിർബന്ധം പിടിച്ചതാണെന്നാണ് പ്രതിയുടെ മൊഴി. സഹാ അലിക്ക് നാട്ടിൽ ഭാര്യയും കുട്ടികളുമുണ്ട്. തൻ്റെ വീട്ടിൽ ഹസീറ ഖാത്തൂനുമായുള്ള ബന്ധത്തെ സംബന്ധിച്ച് പ്രശ്നനങ്ങൾ ഉണ്ടായിരുന്നതായും ഇയാൾ പറഞ്ഞു. രാത്രി അസമിലേക്കു കൊണ്ടുപോകാം എന്നു പറഞ്ഞ് റിസോർട്ടിലെത്തിയ ഇയാൾ, ഇതു വിശ്വസിച്ചു ബാഗ് ഉൾപ്പെടെ പാക്ക് ചെയ്ത് തയ്യാറായി ഇരിക്കുകയായിരുന്ന ഹസീറയെ കൊലപ്പെടുത്തി സ്ഥലംവിടുകയായിരുന്നു. കാതിലെ സ്വർണ്ണക്കമ്മലുകൾ നഷ്ടപ്പെട്ട ഇവരുടെ മൃതശരീരം കിടന്നിരുന്നത് ഷാൾ കഴുത്തിൽ മുറുക്കിയ നിലയിലായിരുന്നു. 

Related Topics

Share this story