'ആൾക്കൂട്ട വിചാരണ പരിഷ്കൃത സമൂഹത്തിന് അപമാനം'; അട്ടപ്പള്ളം കൊലപാതകത്തിൽ വിട്ടുവീഴ്ചയില്ലാത്ത നടപടി വേണം; മുഖ്യമന്ത്രിക്ക് കത്തയച്ച് പ്രതിപക്ഷ നേതാവ് | Mob Lynching

ഛത്തീസ്ഗഢിലെ ബിലാസ്പൂർ സ്വദേശിയായ രാമനാരായണനെ നാട്ടുകാർ പിടികൂടി മർദ്ദിക്കുകയായിരുന്നു
Mob Lynching
Updated on

തിരുവനന്തപുരം: പാലക്കാട് അട്ടപ്പള്ളത്ത് അതിഥി തൊഴിലാളിയെ ആൾക്കൂട്ടം തല്ലിക്കൊന്ന (Mob Lynching) സംഭവത്തിൽ കർശന നടപടി ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു. ക്രൂരമായ ഈ കൊലപാതകം കേരളത്തിനാകെ നാണക്കേടുണ്ടാക്കിയ ഒന്നാണെന്ന് അദ്ദേഹം കത്തിൽ ചൂണ്ടിക്കാട്ടി.

മോഷ്ടാവെന്ന് ആരോപിച്ച് ഛത്തീസ്ഗഢ് സ്വദേശി രാമനാരായൺ ഭാഗേലിനെ നാല് മണിക്കൂറോളം ക്രൂരമായി മർദ്ദിച്ച പ്രതികൾക്ക് അർഹമായ ശിക്ഷ ഉറപ്പാക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണം. ആൾക്കൂട്ട വിചാരണയ്ക്ക് ഇരയായി ജീവൻ നഷ്ടപ്പെട്ട രാമനാരായണിന്റെ കുടുംബത്തിന് സർക്കാർ സാമ്പത്തിക സഹായം നൽകണം.

ഒരു പരിഷ്കൃത സമൂഹത്തിന് യോജിക്കാത്ത തരത്തിൽ ആൾക്കൂട്ടം നിയമം കൈയിലെടുക്കുന്നത് ഒരു തരത്തിലും അംഗീകരിക്കാനാവില്ലെന്നും സതീശൻ വ്യക്തമാക്കി. ഛത്തീസ്ഗഢിലെ ബിലാസ്പൂർ സ്വദേശിയായ രാമനാരായണനെ നാട്ടുകാർ പിടികൂടി മർദ്ദിക്കുകയായിരുന്നു. മർദ്ദനമേറ്റ് നാല് മണിക്കൂർ കഴിഞ്ഞാണ് പോലീസ് ഇയാളെ ആശുപത്രിയിലെത്തിച്ചതെന്നും ഇത് വീഴ്ചയാണെന്നും ആക്ഷേപമുയരുന്നുണ്ട്. സംഭവത്തിൽ ഒമ്പത് പേരെ പോലീസ് ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ട്.

Summary

Opposition Leader V.D. Satheesan has written to Chief Minister Pinarayi Vijayan demanding strict action against those responsible for the mob lynching of a migrant worker in Attappallam, Palakkad. Ram Narayan Baghel, a native of Chhattisgarh, was brutally beaten for four hours on suspicion of theft before the police arrived. In his letter, Satheesan emphasized that such acts are a disgrace to a civilized society and urged the government to provide financial assistance to the victim's family.

Related Stories

No stories found.
Times Kerala
timeskerala.com