പത്തനംതിട്ട: കോന്നി കൊക്കാത്തോട് കാട്ടാത്തി ഉന്നതിയിലെ ഊര് മൂപ്പൻ മോഹൻദാസിനെ (70) ഉൾക്കാട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ജൂൺ അവസാന വാരത്തോടെ കാണാതായ ഇദ്ദേഹത്തിനായി വനംവകുപ്പും പൊലീസും നാട്ടുകാരും ചേർന്ന് തിരച്ചിൽ നടത്തി വരികയായിരുന്നു.(Missing Konni tribal chief Mohandas found dead in deep forest near Pathanamthitta)
പാറയുടെ ചെരുവിൽ മരത്തിൽ കെട്ടിത്തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. വർഷങ്ങൾക്കു മുൻപുള്ള കേസുമായി ബന്ധപ്പെട്ട് കോടതിയിൽ നിന്ന് സമൻസ് ലഭിച്ചതിനെ തുടർന്നുണ്ടായ കടുത്ത മനോവിഷമത്തിലാണ് മോഹൻദാസ് കാടുകയറിയതെന്ന് കുടുംബാംഗങ്ങൾ വ്യക്തമാക്കിയിരുന്നു.
ഡ്രോണുകളും കെഡാവർ നായ്ക്കളും ഉപയോഗിച്ച് പ്രദേശത്ത് കുറച്ചു ദിവസങ്ങളായി നടത്തിവന്ന വ്യാപക പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. ജീർണ്ണിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മാറ്റി.
Story Summary
The body of 70-year-old Mohandas, the tribal chieftain of Kattathi Unnathi in Konni, was found hanging inside deep forests after he went missing a month ago. He had reportedly ventured into the jungle due to mental distress following a court summons, and his decomposed body was located using drones and cadaver dogs.


