ഷിയാസ് കരീമിനെതിരെ പീഡന പരാതിയില്‍ കേസെടുത്തു
Sep 16, 2023, 14:17 IST

കൊച്ചി: സിനിമ ടെലിവിഷന്‍ താരം ഷിയാസ് കരീമിനെതിരെ പീഡന പരാതിയിൽ പൊലീസ് കേസ് എടുത്തു. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്ന യുവതിയുടെ പരാതിയിലാണ് കാസർകോഡ് ചന്തേര പൊലീസ് കേസെടുത്തത്.
യുവതിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. കേസിന്റെ മറ്റ് വിശദാംശങ്ങള്‍ പുറത്ത് വന്നിട്ടില്ല. റിയാലിറ്റി ഷോയിലൂടെ മലയാളി പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധേയനായ ഷിയാസ് മിനിസ്ക്രീനിലും സജീവമായ താരമാണ്.
