Times Kerala

 
കലോത്സവത്തിൽ പങ്കെടുപ്പിക്കാൻ കൊണ്ടുപോയി അധ്യാപകൻ പീഡിപ്പിച്ച കേസ്;3 പേർ കൂടി അറസ്റ്റിൽ 

 
 കലോത്സവത്തിൽ പങ്കെടുപ്പിക്കാൻ കൊണ്ടുപോയി അധ്യാപകൻ പീഡിപ്പിച്ച കേസ്;3 പേർ കൂടി അറസ്റ്റിൽ
 എറണാകുളം:  എറണാകുളം തൃപ്പൂണിത്തുറയിൽ പ്ലസ് വൺ വിദ്യാർത്ഥിനിയെ 43 വയസുകാരനായ അദ്ധ്യാപകൻ പീഡിപ്പിച്ച കേസിൽ സ്‌കൂൾ പ്രിൻസിപ്പൽ ശിവകല, അദ്ധ്യാപകരായ ഷൈലജ, ജോസഫ് എന്നിവരാണ് അറസ്റ്റിലായത്. അദ്ധ്യാപകനായ കിരൺ വിദ്യാർത്ഥിനിയോട് ലൈംഗികാതിക്രമം നടത്തിയെന്ന് അറിഞ്ഞിട്ടും വിവരം മറച്ചുവച്ചതിനാണ് നടപടി. കഴിഞ്ഞ ദിവസം നാഗർകോവിൽ നിന്ന് അദ്ധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളുടെ ഒളിസങ്കേതം തമിഴ്നാട് സ്പെഷൽ ബ്രാഞ്ചിന്റെ സഹായത്തോടെ കണ്ടെത്തിയാണ് പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.16 നായിരുന്നു കേസിനാസ്പദമായ സംഭവം. ഉപജില്ലാ കലോത്സവത്തിൽ പങ്കെടുക്കാൻ അദ്ധ്യാപകനോടൊപ്പം പോയ കുട്ടി രാത്രി എട്ടുമണിയോടെ മടങ്ങിവരവേ അതിക്രമത്തിന് വിധേയയായെന്നാണു കേസ്. നിർദ്ധന മാതാപിതാക്കൾക്ക് കുട്ടിയെ കലോത്സവത്തിന് എത്തിക്കാൻ മാർഗമില്ലാതെ വന്ന സാഹചര്യം മുതലെടുത്ത് ഇയാൾ ബൈക്കിൽ കുട്ടിയെ വീട്ടിൽനിന്ന് കൂട്ടിക്കൊണ്ടുപോവുകയായിരുന്നു

Related Topics

Share this story