ലണ്ടൻ: പാകിസ്താൻ സൈനിക മേധാവി ജനറൽ അസിം മുനീറിനെതിരെ രൂക്ഷവിമർശനം ഉന്നയിച്ചതിന് പിന്നാലെ മുൻ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ ഉപദേശകൻ മിർസ ഷഹ്സാദ് അക്ബറിന് നേരെ ആക്രമണം. ലണ്ടനിലെ വസതിയിൽ വെച്ചാണ് മുഖംമൂടി ധരിച്ച അക്രമി അക്ബറിനെ ക്രൂരമായി മർദ്ദിച്ചത്.(Criticism against Asim Munir, Imran Khan's advisor brutally beaten in London)
രാവിലെ എട്ടു മണിയോടെ വസതിയിലെത്തിയ അക്രമി, വാതിൽ തുറന്ന അക്ബറിനെ തുടർച്ചയായി മർദ്ദിക്കുകയായിരുന്നു. മർദ്ദനത്തിന് ശേഷം അക്രമികൾ ദൃശ്യങ്ങൾ വീഡിയോയിൽ പകർത്തിയതായും റിപ്പോർട്ടുണ്ട്.
ആക്രമണത്തിൽ അക്ബറിന്റെ മൂക്കിനും താടിയെല്ലിനും ഒടിവ് സംഭവിച്ചു. നിലവിൽ അദ്ദേഹം ലണ്ടനിലെ ആശുപത്രിയിൽ ചികിത്സയിലാണ്. 2023-ൽ അക്ബറിന് നേരെ ആസിഡ് ആക്രമണമുണ്ടായിരുന്നു. അന്ന് കണ്ണുകളെ ലക്ഷ്യമിട്ടാണ് ആസിഡ് ഒഴിച്ചതെങ്കിലും ഭാഗ്യവശാൽ അദ്ദേഹം രക്ഷപ്പെടുകയായിരുന്നു.