കാസർഗോഡ്: അയൽവാസികൾ തമ്മിലുള്ള അതിർത്തി തർക്കത്തിനിടെ യുവാവിന് വെളിച്ചപ്പാടിന്റെ കടിയേറ്റു. ചന്തേര മാണിയാട്ട് കാട്ടൂർ തറവാടിന് സമീപം താമസിക്കുന്ന പെയിന്റിംഗ് തൊഴിലാളി പി. പ്രകാശനാണ് (45) പരിക്കേറ്റത്. സംഭവത്തിൽ ചന്തേര ചെമ്പിലേട് ക്ഷേത്രത്തിലെ വെളിച്ചപ്പാട് കൃഷ്ണനെതിരെ പ്രകാശൻ പൊലീസിൽ പരാതി നൽകി.(Border dispute results in 'bite', man bitten by another)
കൃഷ്ണൻ ഓടിച്ചിരുന്ന കാർ റോഡരികിലെ മതിലിൽ ഇടിച്ചതിനെത്തുടർന്നാണ് പ്രശ്നങ്ങൾ തുടങ്ങിയത്. തുടർന്ന് സ്ഥലത്തിന്റെ അതിർത്തിയെച്ചൊല്ലി ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായി.
തർക്കം മുറുകുന്നതിനിടെ കൃഷ്ണൻ പ്രകാശന്റെ തോളിൽ കടിക്കുകയായിരുന്നുവെന്നാണ് പരാതിയിൽ പറയുന്നത്. പരിക്കേറ്റ പ്രകാശനെ ചെറുവത്തൂർ കെ.എ.എച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.