കൊല്ലം: പുനലൂർ മുക്കടവ് ആളുകേറാമലയിൽ മൃതദേഹം കൈകാലുകൾ ചങ്ങല കൊണ്ട് ബന്ധിച്ച് കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം വേഗത്തിലാക്കി പോലീസ്. പ്രതിയെന്ന് സംശയിക്കുന്ന ആലപ്പുഴ ചാരുംമൂട് വേടർപ്ലാവ് സ്വദേശി പാപ്പർ എന്ന അനിക്കുട്ട(45നായി പോലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി.(A body was found chained and burnt, Lookout notice issued for the suspected man)
ഇരുനിറം, മെലിഞ്ഞ ശരീരം. കാലിൽ പൊള്ളലേറ്റ മുറിവ് ഉണങ്ങിയ പാടുണ്ട്. ഷർട്ട്, മുണ്ട്, കറുപ്പ് അല്ലെങ്കിൽ കാവി നിറത്തിലുള്ള ലുങ്കി. മിക്കപ്പോഴും ഇയാൾ ഷോൾഡർ ബാഗ് കൂടെ കരുതാറുണ്ട്. ഇയാൾ സെപ്റ്റംബർ 17 മുതൽ ഒളിവിലാണ്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് അനിക്കുട്ടനെക്കുറിച്ചുള്ള സൂചനകൾ ലഭിച്ചത്.
വിവരം ലഭിക്കുന്നവർ ബന്ധപ്പെടേണ്ട നമ്പറുകൾ:
പുനലൂർ പോലീസ് ഇൻസ്‌പെക്ടർ: 9497987038
സബ് ഇൻസ്‌പെക്ടർ: 9497980205
പുനലൂർ പോലീസ് സ്റ്റേഷൻ: 0475 2222700