

ക്വാലാലംപുർ: മലേഷ്യയെ പിടിച്ചുകുലുക്കിയ 1MDB (1Malaysia Development Berhad) സാമ്പത്തിക അഴിമതിയുമായി ബന്ധപ്പെട്ട വിചാരണയിൽ മുൻ പ്രധാനമന്ത്രി നജീബ് റസാഖ് (Najib Razak) കുറ്റക്കാരനാണെന്ന് കോടതി. അധികാര ദുർവിനിയോഗം നടത്തിയ നാല് കുറ്റങ്ങളിലും 21 കള്ളപ്പണം വെളുപ്പിക്കൽ കേസുകളിലുമാണ് കോടതി അദ്ദേഹത്തെ കുറ്റക്കാരനായി പ്രഖ്യാപിച്ചത്. ഏകദേശം 220 കോടി മലേഷ്യൻ റിംഗിറ്റ് (ഏകദേശം 539 മില്യൺ ഡോളർ) നിയമവിരുദ്ധമായി തന്റെ വ്യക്തിഗത അക്കൗണ്ടുകളിലേക്ക് മാറ്റിയെന്നാണ് കേസ്.
നജീബ് റസാഖിന് പിടികിട്ടാപ്പുള്ളിയായ വ്യവസായി ജോ ലോയുമായി അടുത്ത ബന്ധമുണ്ടായിരുന്നുവെന്നും ജോ ലോ നജീബിന്റെ പ്രതിനിധിയായാണ് പ്രവർത്തിച്ചതെന്നും ജഡ്ജി കോളിൻ ലോറൻസ് സെക്വേറ നിരീക്ഷിച്ചു. താൻ ചതിക്കപ്പെട്ടതാണെന്നും അക്കൗണ്ടിലെത്തിയ പണം സൗദി രാജകുടുംബം നൽകിയ സംഭാവനയാണെന്നുമായിരുന്നു നജീബിന്റെ വാദം. എന്നാൽ ഈ വാദങ്ങൾ കോടതി തള്ളി.
2020-ൽ മറ്റൊരു കേസിൽ നജീബിന് 12 വർഷം തടവ് ശിക്ഷ ലഭിച്ചിരുന്നു. പിന്നീട് ഇത് 6 വർഷമായി കുറച്ചു. നിലവിൽ അദ്ദേഹം ഈ ശിക്ഷ അനുഭവിച്ചുവരികയാണ്. പുതിയ ശിക്ഷാവിധി അദ്ദേഹത്തിന് ജയിലിൽ കഴിയേണ്ടി വരുന്ന കാലയളവ് വർധിപ്പിക്കാൻ സാധ്യതയുണ്ട്. ഓരോ അധികാര ദുർവിനിയോഗ കുറ്റത്തിനും 20 വർഷം വരെ തടവ് ലഭിക്കാം.
എന്താണ് 1MDB അഴിമതി?
മലേഷ്യയുടെ സാമ്പത്തിക വികസനത്തിനായി നജീബ് റസാഖ് 2009-ൽ രൂപീകരിച്ച സർക്കാർ ഫണ്ടാണ് 1MDB. എന്നാൽ ഇതിൽ നിന്ന് ഏകദേശം 450 കോടി ഡോളർ അധികൃതർ ദുരുപയോഗം ചെയ്തുവെന്നാണ് അന്താരാഷ്ട്ര അന്വേഷണ ഏജൻസികൾ കണ്ടെത്തിയത്. ഹോളിവുഡ് ചിത്രങ്ങളുടെ നിർമ്മാണത്തിനും ആഡംബര കപ്പലുകൾ വാങ്ങുന്നതിനും ഈ പണം ഉപയോഗിച്ചതായി ആരോപണമുണ്ട്.
Former Malaysian Prime Minister Najib Razak was found guilty on Friday, December 26, 2025, in his second and most significant trial involving the 1MDB sovereign wealth fund scandal. The Kuala Lumpur High Court convicted the 72-year-old on four counts of abuse of power and 21 counts of money laundering involving approximately $539 million illegally channeled into his personal accounts.