Amina SR

അണയാത്ത വിവാദങ്ങൾക്കിടെ രാഹുൽ മാങ്കൂട്ടത്തിൽ MLA ഇന്ന് പാലക്കാട്: വീടുകളുടെ താക്കോൽദാനം...

പാലക്കാട്: ബലാത്സംഗക്കേസുകളുമായി ബന്ധപ്പെട്ട നിയമനടപടികൾക്കും അറസ്റ്റിനും ശേഷം പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ ഇന്ന് മണ്ഡലത്തിലെത്തും. എംഎൽഎയുടെ നേതൃത്വത്തിൽ നിർമ്മാണം പൂർത്തിയാക്കിയ വീടുകളുടെ താക്കോൽദാനം നിർവ്വഹിക്കും. (Amid controversies, Rahul Mamkootathil MLA will hand over the keys of the houses in Palakkad today) ജനുവരി 11-നായിരുന്നു മൂന്നാം ബലാത്സംഗക്കേസിൽ എംഎൽഎയെ...

മിനിമം വേതനം 40,000 രൂപയാക്കണം: സ്വകാര്യ ആശുപത്രി നഴ്സുമാരുടെ സമ്പൂർണ്ണ പണിമുടക്ക്...

തിരുവനന്തപുരം: സ്വകാര്യ ആശുപത്രി നഴ്സുമാരുടെ മിനിമം വേതനം 40,000 രൂപയായി വർധിപ്പിക്കണമെന്ന ആവശ്യവുമായി യുഎൻഎ നടത്തുന്ന പണിമുടക്ക് രണ്ടാം ഘട്ടത്തിലേക്ക്. സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ സമരം പൂർണ്ണമാണ്. അതേസമയം, വേതന വർധനവ് അംഗീകരിച്ച ചില ആശുപത്രികളിൽ സമരം പിൻവലിച്ചിട്ടുണ്ട്.(Minimum wage should be raised to Rs. 40,000, Private hospital nurses begin...

കഠിനാധ്വാനവും എളിമയും കൊണ്ട് നേടിയെടുത്ത വിജയം: സഞ്ജു സാംസണെ വാഴ്ത്തി ക്രിക്കറ്റ്...

അഹമ്മദാബാദ്: ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിൽ സുവർണ്ണലിപികളാൽ എഴുതപ്പെടേണ്ട ഒരു അധ്യായത്തിനാണ് അഹമ്മദാബാദ് സാക്ഷ്യം വഹിച്ചത്. ടി20 ലോകകപ്പ് കിരീടം ഇന്ത്യ ഉയർത്തിയപ്പോൾ, ആ വിജയത്തിന്റെ നെടുനായകത്വം വഹിച്ചത് മലയാളി താരം സഞ്ജു സാംസണാണെന്നത് ഓരോ മലയാളിക്കും അഭിമാന നിമിഷമാണ്. വെറും അഞ്ച് മത്സരങ്ങളിൽ നിന്ന് ടൂർണമെന്റിലെ താരമായി തിരഞ്ഞെടുക്കപ്പെട്ട സഞ്ജു, ക്രിക്കറ്റ് ലോകത്തെ വിസ്മയിപ്പിക്കുന്ന...

ഇറാൻ്റെ പുതിയ പരമോന്നത നേതാവായി മുജ്തബ ഖമേനി: പ്രഖ്യാപനം അർധരാത്രിയിൽ, ഇന്ത്യൻ...

ടെഹ്‌റാന്‍: ഇറാനിൽ നിർണായക രാഷ്ട്രീയ മാറ്റം. ആയത്തുല്ല അലി ഖമേനിയുടെ പിൻഗാമിയായി അദ്ദേഹത്തിന്റെ രണ്ടാമത്തെ മകൻ മുജ്തബ ഹുസൈനി ഖമേനിയെ പുതിയ പരമോന്നത നേതാവായി തെരഞ്ഞെടുത്തു. രാജ്യത്തെ പരമോന്നത നേതാവിനെ നിശ്ചയിക്കുന്ന 88 അംഗ പണ്ഡിത സഭയാണ് ടെഹ്റാൻ സമയം അർധരാത്രിയോടെ ഈ സുപ്രധാന പ്രഖ്യാപനം നടത്തിയത്.(Mojtaba Khamenei elected as Iran's new...

ഇറാൻ്റെ യുറേനിയം ശേഖരത്തിൽ കണ്ണുവച്ച് യുഎസും ഇസ്രയേലും: പിടിച്ചെടുക്കാൻ കരസേനാ നീക്കമുണ്ടായേക്കും...

ടെഹ്‌റാൻ: ഇറാന്റെ ആണവായുധ മോഹങ്ങൾ എന്നെന്നേക്കുമായി ഇല്ലാതാക്കാൻ ലക്ഷ്യമിട്ട്, അവരുടെ സമ്പുഷ്ടീകരിച്ച യുറേനിയം ശേഖരം നേരിട്ട് പിടിച്ചെടുക്കുന്നതിനായുള്ള അതിസാഹസികമായ സൈനിക നീക്കത്തിന് അമേരിക്കയും ഇസ്രായേലും പദ്ധതിയിടുന്നതായി റിപ്പോർട്ട്. മാധ്യമങ്ങൾ പുറത്തുവിട്ട വിവരങ്ങൾ പ്രകാരം, ഇറാന്റെ പക്കലുള്ള 60% സമ്പുഷ്ടീകരിച്ച യുറേനിയം ഒന്നുകിൽ അവിടുന്നു കടത്തിക്കൊണ്ടുവരികയോ അല്ലെങ്കിൽ അവിടെവെച്ചുതന്നെ നശിപ്പിക്കുകയോ ചെയ്യാനാണ് പദ്ധതിയെന്ന് ട്രംപ് ഭരണകൂടം...

കാസർഗോഡ് LDF സ്ഥാനാർത്ഥിയെ കുറിച്ച് ധാരണയായി: മഞ്ചേശ്വരത്ത് KR ജയാനന്ദ |...

കാസർഗോഡ് : വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ഇടതുമുന്നണി സ്ഥാനാർത്ഥി പട്ടികയിൽ നിർണ്ണായക തീരുമാനങ്ങളുമായി സിപിഎം ജില്ലാ കമ്മിറ്റികൾ. കാസർഗോഡ് ജില്ലയിലെ സീറ്റുകളിൽ സ്ഥാനാർത്ഥി ധാരണയായി.(Agreement reached on Kasaragod LDF candidate) സിപിഎം ജില്ലാ കമ്മിറ്റി യോഗത്തിലാണ് ജില്ലയിലെ മണ്ഡലങ്ങളിലെ സ്ഥാനാർത്ഥിത്വത്തിൽ അന്തിമ ധാരണയായത്. ജില്ലാ സെക്രട്ടറിയേറ്റ് അംഗമായ കെ.ആർ. ജയാനന്ദ മഞ്ചേശ്വരത്ത് എൽഡിഎഫ് സ്ഥാനാർത്ഥിയാകും....

ടെഹ്‌റാൻ്റെ ആകാശത്ത് കറുത്ത മേഘങ്ങൾ: പെയ്തത് എണ്ണമയമുള്ള മഴത്തുള്ളികളെന്ന് റിപ്പോർട്ട് | Blackened...

ടെഹ്‌റാൻ: ഇറാന്റെ എണ്ണശുദ്ധീകരണ ശാലകൾക്കും ഇന്ധന സംഭരണ കേന്ദ്രങ്ങൾക്കും നേരെ ഇസ്രയേൽ പ്രതിരോധ സേന നടത്തിയ കനത്ത വ്യോമാക്രമണത്തിന് പിന്നാലെ ടെഹ്‌റാൻ നഗരത്തിൽ 'കറുത്ത മഴ' പെയ്തതായി റിപ്പോർട്ട്. ആക്രമണത്തിൽ കത്തിയമർന്ന എണ്ണപ്പാടങ്ങളിൽ നിന്നുള്ള കനത്ത പുകയും എണ്ണമയമുള്ള അവശിഷ്ടങ്ങളും അന്തരീക്ഷത്തിൽ കലർന്നതാണ് ഈ പ്രതിഭാസത്തിന് കാരണമെന്ന് ശാസ്ത്രലോകം വിലയിരുത്തുന്നു.(Blackened rain reported in...

‘മമ്മൂട്ടി നേരിട്ട് വിളിച്ചു, വിവാദങ്ങൾ ഇവിടെ അവസാനിപ്പിക്കണമെന്നാണ് ആഗ്രഹം’: പ്രതികരിച്ച് K...

വയനാട് : പുനരധിവാസ ടൗൺഷിപ്പ് സന്ദർശനത്തിനിടെ നടൻ മമ്മൂട്ടിയുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങൾ രാഷ്ട്രീയ ആയുധമാക്കരുതെന്ന് സി.പി.എം വയനാട് ജില്ലാ സെക്രട്ടറി കെ. റഫീഖ്. മമ്മൂട്ടി തന്നെ നേരിട്ട് ഫോണിൽ വിളിച്ച് കാര്യങ്ങൾ വ്യക്തമാക്കിയെന്നും തങ്ങൾക്കിടയിൽ യാതൊരുവിധ അസ്വാരസ്യങ്ങളുമില്ലെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു.( K Rafeeq says Mammootty called him directly) ടൗൺഷിപ്പിൽ എത്തിയ...

ബഹ്‌റൈനിലെ US നാവികസേനാ ആസ്ഥാനം ആക്രമിച്ച് ഇറാൻ: 21 സൈനികർ കൊല്ലപ്പെട്ടതായി...

മനാമ: ബഹ്‌റൈനിലെ മനാമയിലുള്ള യുഎസ് നാവികസേനയുടെ അഞ്ചാം കപ്പൽപ്പടയുടെ ആസ്ഥാനത്തിന് നേരെ ഇറാൻ ശക്തമായ മിസൈൽ-ഡ്രോൺ ആക്രമണം നടത്തി. അമേരിക്കയും ഇസ്രയേലും ചേർന്ന് ഇറാനിൽ നടത്തുന്ന സൈനിക നടപടികൾക്കുള്ള മറുപടിയാണിതെന്ന് ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർ പ്രഖ്യാപിച്ചു. ആക്രമണത്തിൽ വൻ നാശനഷ്ടങ്ങൾ സംഭവിച്ചതായാണ് റിപ്പോർട്ടുകൾ.(Iran’s Attack On US Navy’s Fifth Fleet In...

ഗുരുവായൂർ ദേവസ്വം ചെയർമാനായി AV ഗോപിനാഥ് ചുമതലയേറ്റു: MU ഷിനിജ ഭരണസമിതിയിലെ...

തൃശൂർ: ഗുരുവായൂർ ദേവസ്വത്തിന്റെ പതിനാറാമത് ചെയർമാനായി എ.വി. ഗോപിനാഥ് ചുമതലയേറ്റു. ഡോ. വി.കെ. വിജയൻ സ്ഥാനമൊഴിഞ്ഞതിനെത്തുടർന്നാണ് പാലക്കാട് പെരിങ്ങോട്ടുകുറിശ്ശി സ്വദേശിയായ ഗോപിനാഥിനെ സർക്കാർ ചെയർമാനായി നാമനിർദ്ദേശം ചെയ്തത്. ഇതോടൊപ്പം എം.യു. ഷിനിജയും ഭരണസമിതി അംഗമായി സത്യപ്രതിജ്ഞ ചെയ്‌തു.(AV Gopinath and MU Shinija Took charge in Guruvayur Devaswom) ഞായറാഴ്ച രാവിലെ പത്തേകാലോടെ ഗുരുവായൂർ...