HomeKerala'പ്രശ്നം പ്രളയ ദുരിതാശ്വാസത്തിലെ ദയനീയ വീഴ്ചയാണ്, മുഖ്യമന്ത്രി ഊണുകഴിച്ചതും ഹെലികോപ്‌റ്റർ ഉപയോഗിച്ചതും...

‘പ്രശ്നം പ്രളയ ദുരിതാശ്വാസത്തിലെ ദയനീയ വീഴ്ചയാണ്, മുഖ്യമന്ത്രി ഊണുകഴിച്ചതും ഹെലികോപ്‌റ്റർ ഉപയോഗിച്ചതും പ്രധാന വിഷയമല്ല’: K സുരേന്ദ്രൻ | K Surendran

തിരുവനന്തപുരം: സംസ്ഥാനത്ത് പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളിലുണ്ടായ ദയനീയ വീഴ്ചയെക്കുറിച്ച് കെ. സുരേന്ദ്രൻ. ജനാധിപത്യത്തിൽ ഭരണകർത്താക്കളെയും രാഷ്ട്രീയ എതിരാളികളെയും വിമർശിക്കുമ്പോൾ രാഹുൽ ഗാന്ധിയുടെ ശൈലി മാതൃകയാക്കാതിരിക്കുന്നതാണ് എല്ലാവർക്കും നല്ലതെന്ന് അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു.(K Surendran Criticizes Govt Over Flood Relief Lapses And Opposes Rahul Gandhi Criticism Style)

പ്രശ്നം പ്രളയ ദുരിതാശ്വാസത്തിലെ ദയനീയ വീഴ്ചയാണ്. അത് ആർജ്ജവത്തോടെ പറയാൻ കഴിയണം. അല്ലാതെ മുഖ്യമന്ത്രി ഊണുകഴിച്ചതും ഹെലികോപ്‌റ്റർ ഉപയോഗിച്ചതും പ്രധാന വിഷയമല്ല. ഇടതു ഭരണത്തിലെ പ്രളയകാലത്തും അന്നത്തെ മുഖ്യൻ എവിടേയും പോയിട്ടില്ല. പക്ഷെ വൈകുന്നേരം ആറുമണിക്ക് ഒന്നര മണിക്കൂർ വാർത്താസമ്മേളനം നടത്തുമായിരുന്നു.

ഗുരുതര വീഴ്ച പ്രളയക്കെടുതികളുടെ മുൻകരുതലുകളിലും പ്രളയാനന്തര ആശ്വാസ നടപടികളിലുമുണ്ടായിരിക്കുന്നു. അതാണ് പ്രശ്നം. അതെങ്ങനെയാ നമ്മൾ ചർച്ച ചെയ്യുന്നത് കുഞ്ഞാലിക്കുട്ടി കേരളം എന്നെഴുതിയപ്പോ കാരളം എന്നായിപ്പോയി എന്നതൊക്കെയാണല്ലോ. ശ്രീ കുഞ്ഞാലിക്കുട്ടി സാമാന്യം നല്ല വിദ്യാഭ്യാസമുള്ള ഒരു മന്ത്രിയാണ് എന്ന് എല്ലാവർക്കും അറിയാം. റഹീമിന്റെ ഇംഗ്ളീഷിന് മാർക്കിടാൻ ചെലവഴിച്ച സമയം രണ്ടാഴ്ചയാണ്. വാചകങ്ങളിലെ പിശകല്ല എന്താണ് പറയാൻ ഉദ്ദേശിച്ചത് എന്ന്നതാണ് പ്രധാനം എന്നും കെ സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

Story Summary

Former BJP State President K Surendran criticized the government over its failure in flood relief operations and urged critics not to follow Rahul Gandhi’s style of political opposition. He emphasized that focus should remain on policy failures rather than trivial spelling errors or minor personal habits.

WhatsApp Channel Banner

Latest updates

ശബരിമല നെയ്യ് ക്രമക്കേട്: പ്രത്യേക അന്വേഷണ സംഘത്തിൻ്റെ തലവനായി...

കൊച്ചി: ഏറെ വിവാദമായ ശബരിമല നെയ്യ് ക്രമക്കേടിൽ പ്രത്യേക അന്വേഷണ സംഘത്തിന്റെ തലവനായി എസ്‌.പി എം.ജെ. സോജനെ നിയമിച്ചു. ഡിവൈ.എസ്.പി സി.എസ്. ഹരിയാണ് കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥൻ.(Sabarimala Ghee Scam, SP MJ...

DR കോംഗോയിൽ എബോള പടർന്നുപിടിക്കുന്നു: മരണം 1,700 കടന്നു;...

കോംഗോ: ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ എബോള വെയറസ് ബാധയെ തുടർന്ന് മരണപ്പെട്ടവരുടെ എണ്ണം 1,700 കടന്നു. മേയ് 15-ന് രോഗബാധ ഔദ്യോഗികമായി സ്ഥിരീകരിച്ചതിനു ശേഷം ഇതുവരെ റിപ്പോർട്ട് ചെയ്ത 3,802 കേ...

‘സമരം ആത്മഹത്യാപരം, കുറഞ്ഞത് വെള്ളമെങ്കിലും കുടിച്ച് പോരാട്ടം തുടരൂ’:...

റാഞ്ചി: ജാർഖണ്ഡിലെ പി.എസ്.സി, എസ്.എസ്.സി പരീക്ഷാ ക്രമക്കേടുകൾക്കെതിരെ സമരം നടത്തുന്ന വിദ്യാർത്ഥി നേതാവ് ദേവേന്ദ്ര നാഥ് മഹാതോ നാല് ദിവസമായി തുടർന്നുപോന്ന നിരാഹാര സമരം അവസാനിപ്പിച്ചു. പ്രമുഖ സാമൂഹിക-പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്‌ചുക്...

മണ്ഡല പുനർനിർണ്ണയ, വനിതാ സംവരണ ഭേദഗതി ബിൽ: 3...

ന്യൂഡൽഹി: മണ്ഡല പുനർനിർണ്ണയ, വനിതാ സംവരണ ഭേദഗതി ബിൽ ചർച്ച ചെയ്യുന്നതിനായി ഈ മാസം 17, 18, 19 തീയതികളിൽ പ്രത്യേക പാർലമെന്റ് സമ്മേളനം ചേരാൻ പ്രതിപക്ഷത്തിന് നിർദ്ദേശം നൽകി കേന്ദ്ര സർക്കാർ....

ഫരീദാബാദിൽ അധ്യാപികയെ കുത്തിക്കൊലപ്പെടുത്തിയ സംഭവം: കൃത്യം നടത്തിയത് 2...

ഫരീദാബാദ്: ഹരിയാനയിലെ ഫരീദാബാദിൽ സ്വകാര്യ സ്‌കൂൾ അധ്യാപികയായ സന്ധ്യ ശർമ്മയെ (28) ക്രൂരമായി കുത്തിക്കൊലപ്പെടുത്തിയ കേസിൽ നിർണ്ണായക വെളിപ്പെടുത്തലുമായി പോലീസ്. കേസിൽ അറസ്റ്റിലായ ഇരുപത്തൊന്നുകാരൻ അമിത് രണ്ട് മാസത്തോളം മുൻകൂട്ടി ആസൂത്രണം ചെയ്താണ്...

DON'T MISS

ബൈക്കിൽ ആശുപത്രിക്ക് മുന്നിൽ വച്ച് പ്രസവം!: അമ്മയും കുഞ്ഞും...

ഹനോയി: എട്ടു മാസം ഗർഭിണിയായ 25-കാരി ബൈക്കിൽ ആശുപത്രിക്ക് മുന്നിൽ വച്ച് പ്രസവിച്ചു. വിയറ്റ്‌നാമിലാണ് സംഭവം നടന്നത്. ഓഗസ്റ്റ് 3-ന് വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ഭർത്താവിനൊപ്പം ബൈക്കിൽ ആശുപത്രിയിലേക്ക് തിരിക്കുകയായിരുന്നു യുവതി.(Pregnant woman...

പഠിക്കാനെന്ന് പറഞ്ഞ് ഫോൺ വാങ്ങി: ‘റോബ്ലോക്സ്’ ഗെയിമിൽ എട്ടാം...

ന്യൂഡൽഹി: പഠിക്കാനെന്ന വ്യാജേന പിതാവിന്റെ മൊബൈൽ ഫോൺ വാങ്ങിയ എട്ടാം ക്ലാസുകാരൻ 'റോബ്ലോക്സ്' എന്ന ജനപ്രിയ ഓൺലൈൻ ഗെയിമിനായി ചെലവഴിച്ചത് 42,000 രൂപ. ഇൻ-ഗെയിം വിർച്വൽ കറൻസിയായ 'റോബക്സ്' വാങ്ങാനാണ് കുട്ടി തുക...

80-ാം വയസ്സിൽ ആദ്യമായി കടൽ കണ്ട അച്ഛൻ; ജീവിതകാലത്തെ...

ന്യൂഡൽഹി: ജീവിതത്തിന്റെ തിരക്കുകൾക്കും കുടുംബ ഉത്തരവാദിത്വങ്ങൾക്കുമിടയിൽ പല ആഗ്രഹങ്ങളും മനസ്സിൽ ഒതുക്കിവെക്കുന്നവരുണ്ട്. ചില സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ ഒരു ജീവിതകാലം തന്നെ കാത്തിരിക്കേണ്ടിവരും. 80-ാം വയസ്സിൽ ആദ്യമായി കടൽ കാണാനുള്ള പിതാവിന്റെ ആഗ്രഹം സഫലമാക്കിയ...

PREMIUM

57 വർഷം കൊണ്ട് വെറും കൈയാൽ മലഞ്ചെരുവിൽ 6,000...

ചൈനയിലെ ഗാവോട്ടാനിൽ പുറത്ത് കളിച്ചുകൊണ്ടിരുന്ന ലിയു ഗുവോജിയാങ്ങിന് വെറും ആറ് വയസ്സുള്ളപ്പോഴാണ് ഒരു വിവാഹഘോഷയാത്ര ഗ്രാമത്തിലേക്ക് പ്രവേശിച്ചത്. കുഞ്ഞിപ്പല്ലുകൾ നഷ്ടപ്പെട്ടവരുടെ വായിൽ വധു തൊടുന്നത് ഭാഗ്യമായി കണക്കാക്കപ്പെട്ടിരുന്നു. അതിനാൽ ലിയു പല്ലക്കിൻ്റെ അടുത്തേക്ക്...

അന്യഗ്രഹജീവികൾ നിർമ്മിച്ചതോ? വിജനമായ ഈ ദ്വീപിൽ അവശേഷിക്കുന്നത് ഭീമാകാരമായ...

സമുദ്രത്താൽ ചുറ്റപ്പെട്ടു ധാരാളം ദ്വീപസമൂഹങ്ങൾ ഭൂമിയിൽ ഉണ്ട്. ഈ ദ്വീപസമൂഹങ്ങൾ അവയുടെ ജൈവഘടനയുമായി ബന്ധപ്പെട്ടാണ് ഒന്ന് മറ്റൊന്നിൽ നിന്ന് വ്യത്യസ്തപ്പെടുന്നത്. എന്നാൽ മറ്റു ചിലത് അതിശയകരമായ നിർമിതിയാൽ വ്യത്യസ്തമായിരിക്കാം. നിഗൂഢതയ്ക്കും മാസ്മരികമായ കലാസൃഷ്ടിക്കും...

ഇരുട്ടിൻ്റെ നഗരം ! അവകാശികളില്ലാതെ കൊള്ളക്കാരുടെ സ്വന്തമായ ഇടം:...

മുൻപ് പറഞ്ഞ രണ്ടു നഗരങ്ങളിൽ നിന്നും തികച്ചും വ്യത്യസ്ത‌മാണ് ചൈനയിലെ കൗലൂൺ വാലഡ് എന്ന നഗരത്തിന്റെ കഥ. കടൽക്കൊളളക്കാരെ നേരിടാൻ സൈനികരായിരുന്നു ആദ്യം ഇവിടെ താവളമടിച്ചത്. രണ്ടാം ലോക മഹായുദ്ധത്തിൽ ജപ്പാൻ കൗലൂൺ...