പാലക്കാട്: തുണി ഉണക്കാനിട്ട അയയിൽ നിന്ന് വൈദ്യുതി പ്രവഹിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. ആലത്തൂർ തെന്നിലാപുരം സ്വദേശി ശാരദയാണ് മരിച്ചത്. ജൂലൈ 24-നായിരുന്നു അപകടം സംഭവിച്ചത്.(Palakkad Alathur Woman Dies Of Electric Shock From Clothesline)
ശനിയാഴ്ച പുലർച്ചെയോടെയാണ് ശാരദ മരണത്തിന് കീഴടങ്ങിയത്. ഷോക്കേറ്റ് നിലത്തുവീണ ശാരദയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ മരുമകൾ രാധികയ്ക്കും ഇവരെ രക്ഷിക്കാൻ ശ്രമിച്ച അനുജന്റെ ഭാര്യ രേഷ്മയ്ക്കും ഷോക്കേറ്റിരുന്നു.
അപകടത്തെ തുടർന്ന് മൂവരെയും ഉടനടി ഇരട്ടക്കുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സാരമായ പരുക്കില്ലാതിരുന്ന രേഷ്മ അന്നുതന്നെ ആശുപത്രി വിട്ടു. എന്നാൽ വീഴ്ചയിൽ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ ശാരദയും രാധികയും തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു.
Story Summary
A housewife named Sharada passed away in Palakkad’s Alathur after suffering an electric shock while drying clothes on an iron line tied to a house beam. Her daughter-in-law Radhika, who got injured while attempting to rescue her, remains hospitalized.


