HomeKeralaകോടഞ്ചേരി നിരന്നപാറയിൽ ഉരുൾപൊട്ടലിന് സമാനമായ മണ്ണിടിച്ചിൽ; ഏക്കറുകണക്കിന് കൃഷിയിടം നശിച്ചു, ഗതാഗതം...

കോടഞ്ചേരി നിരന്നപാറയിൽ ഉരുൾപൊട്ടലിന് സമാനമായ മണ്ണിടിച്ചിൽ; ഏക്കറുകണക്കിന് കൃഷിയിടം നശിച്ചു, ഗതാഗതം തടസ്സപ്പെട്ടു | Nirannapara landslide

റിപ്പോർട്ട്: അൻവർ ഷരിഫ്

കോഴിക്കോട്: കോടഞ്ചേരി നിരന്നപാറയിൽ ശക്തമായ മണ്ണിടിച്ചിൽ. നിരന്നപാറ റോഡിൽ മുൻപ് പ്രവർത്തിച്ചിരുന്ന കനിങ്കൽ ക്വാറിക്ക് സമീപമാണ് ഉരുൾപൊട്ടലിന് സമാനമായ രീതിയിൽ വലിയ തോതിൽ മണ്ണ് ഇടിഞ്ഞുവീണത് (Nirannapara landslide). മണ്ണിടിച്ചിലിനെ തുടർന്ന് സമീപ പ്രദേശത്തെ ഗണപതി പ്ലാക്കൽ ടോം ജോർജിന്റെ ഉൾപ്പെടെയുള്ള കർഷകരുടെ ഏക്കറുകണക്കിന് കൃഷിയിടങ്ങൾ ഒലിച്ചുപോയതായി പ്രദേശവാസികൾ അറിയിച്ചു. സമീപത്ത് വീടുകൾ ഇല്ലാതിരുന്നതിനാൽ വലിയ ദുരന്തം ഒഴിവായി.

മണ്ണും ചെളിയും റോഡിലേക്ക് ഒഴുകിയെത്തിയതോടെ കോടഞ്ചേരി-നിരന്നപാറ റോഡിലൂടെയുള്ള ഗതാഗതം തടസ്സപ്പെട്ടു. പ്രദേശത്ത് ഇപ്പോഴും ശക്തമായ മഴ തുടരുന്നതിനാൽ കൂടുതൽ മണ്ണിടിച്ചിലിന് സാധ്യതയുണ്ടെന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്. അധികൃതർ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തുന്നുണ്ട്. മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ മലയോര മേഖലകളിൽ ജാഗ്രത പാലിക്കണമെന്ന് നിർദേശം നൽകിയിട്ടുണ്ട്.

Summary: A major landslide occurred near the former Kaninkal quarry area on the Kodanchery-Nirannapara road in Kozhikode. Acres of farmland were washed away, while traffic was disrupted due to mud and debris blocking the road. No houses were located nearby, preventing a major tragedy.

WhatsApp Channel Banner

Latest updates

രാഷ്ട്രീയ നേതാക്കളെ ‘ഹണി ട്രാപ്പിൽ’ കുടുക്കാൻ ഭീകരശൃംഖലയുടെ നീക്കം;...

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ രാഷ്ട്രീയ നേതാക്കളുമായി അടുത്ത ബന്ധം സ്ഥാപിച്ച് അവരുടെ വ്യക്തിപരവും നിർണായകവുമായ വിവരങ്ങൾ ശേഖരിക്കാൻ ‘ഹണി ട്രാപ്പ്’ ശൃംഖല ഉപയോഗിച്ചെന്ന സംശയത്തിൽ ജാർഖണ്ഡ് സ്വദേശിനിയെ പശ്ചിമ ബംഗാൾ പൊലീസ് സ്പെഷ്യൽ...

‘ഹിറ്റ് വെരി ഹാർഡ്’: ഇറാനെതിരെ അതിശക്തമായ ആക്രമണം നടത്താൻ...

ന്യൂഡൽഹി: ഇറാന് മേൽ അതിശക്തമായ പുതിയ ബോംബാക്രമണങ്ങൾക്ക് ഉത്തരവിടുമെന്ന് മുന്നറിയിപ്പ് നൽകി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാനെ കീഴടങ്ങാൻ നിർബന്ധിതരാക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ സൈനിക ആക്രമണത്തിന് ട്രംപ് സൈന്യത്തിന് നിർദ്ദേശം...

ജെയ്‌ഷെ മുഹമ്മദ് ഭീകരൻ്റെ വനിതാ സഹായി ബംഗാൾ STFൻ്റെ...

കൊൽക്കത്ത: പശ്ചിമ ബംഗാൾ എസ്‌.ടി.എഫ് അറസ്റ്റ് ചെയ്ത ജെയ്‌ഷെ മുഹമ്മദ് ഭീകരൻ ഹമീം മൊണ്ടാലിന്റെ മുഖ്യ വനിതാ സഹായിയെക്കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. അർപ്പിത സർക്കാർ എന്ന യുവതിയെ ഝാർഖണ്ഡിലെ സാഹിബ്ഗഞ്ചിൽ നിന്നാണ്...

കേരളത്തിൽ മഴക്കെടുതി രൂക്ഷം: മരണസംഖ്യ 7 ആയി, കോഴിക്കോട്ടും...

തിരുവനന്തപുരം: സംസ്ഥാനത്ത് പെയ്യുന്ന അതിതീവ്ര മഴയിൽ പരക്കെ നാശനഷ്ടം. കോഴിക്കോട് കോടഞ്ചേരി ഈരൂട്ടിലും കാസർകോട് ചിറ്റാരിക്കൽ തയ്യെനി വായിക്കാനത്തും ഉരുൾപൊട്ടി. ഈരൂട്ടിലുണ്ടായ ഉരുൾപൊട്ടലിൽ നാലേക്കറോളം ഭൂമി ഒലിച്ചുപോയെങ്കിലും ആളപായമില്ല. ചിറ്റാരിക്കലിൽ ഉരുൾപൊട്ടലിനെ തുടർന്ന്...

ബോക്സിങ് റിങ്ങിൽ ഇരട്ട സ്വർണത്തിളക്കം; പ്രീതിക്കും ജെയ്‌സ്മിനും കിരീടം,...

ഗ്ലാസ്‌കോ: കോമൺവെൽത്ത് ഗെയിംസിന്റെ പത്താം ദിനത്തിൽ ബോക്സിങ് റിങ്ങിൽ ഇന്ത്യയ്ക്ക് ഇരട്ട സ്വർണം. വനിതകളുടെ 54 കിലോഗ്രാം വിഭാഗത്തിൽ പ്രീതി പവാറും 57 കിലോഗ്രാം വിഭാഗത്തിൽ ജെയ്‌സ്മിൻ ലംബോറിയയും സ്വർണം സ്വന്തമാക്കി (Preeti...

DON'T MISS

കാമുകിയുടെ ആർത്തവരക്തം മൈനസ് 80 ഡിഗ്രിയിൽ സൂക്ഷിക്കുന്നു; കാരണം...

വാഷിങ്ടൺ: വാർധക്യം തടയാനും ആയുസ്സ് വർധിപ്പിക്കാനുമുള്ള പരീക്ഷണങ്ങളിലൂടെ ശ്രദ്ധ നേടിയ ആന്റി-ഏജിങ് ഇൻഫ്ലുവൻസർ ബ്രയാൻ ജോൺസൺ വീണ്ടും സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരിക്കുകയാണ്. തന്റെ കാമുകിയായ കേറ്റ് ടോളോയുടെ ആർത്തവരക്ത സാമ്പിൾ മൈനസ് 80 ഡിഗ്രി...

ഭക്ഷണത്തിൽ പാറ്റയെ കണ്ടാൽ പരാതിപ്പെടാനാകുമോ? ബിഹാറിൽ വൈറലായി ‘കോക്ക്‌റോച്ച്...

നളന്ദ: പേരുകേട്ട് ആദ്യം ഒന്ന് ഞെട്ടും; പക്ഷേ കഫേയ്ക്കുള്ളിൽ കയറിയാൽ കാഴ്ച മറ്റൊന്നാണ്. ബിഹാറിലെ നളന്ദ ജില്ലയിൽ പുതുതായി ആരംഭിച്ച ‘കോക്ക്‌റോച്ച് കഫേ’ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരിക്കുകയാണ് (Cockroach Cafe Bihar). വിചിത്രമായ...

150 വർഷത്തിന് ശേഷം പുസ്തകം ലൈബ്രറിയിലേക്ക് മടങ്ങി; പിഴത്തുക...

കിയാമ: ഓസ്‌ട്രേലിയയിലെ ഒരു പൊതുഗ്രന്ഥശാലയിൽ നിന്ന് ഏകദേശം 150 വർഷം മുമ്പ് വായനയ്ക്കായി എടുത്ത പുസ്തകം ഒടുവിൽ ലൈബ്രറിയിലേക്ക് തിരിച്ചെത്തി. 1858-ൽ പ്രസിദ്ധീകരിച്ച ‘Antiquities of Athens’ എന്ന പുസ്തകമാണ് ന്യൂ സൗത്ത്...

PREMIUM

അന്യഗ്രഹജീവികൾ നിർമ്മിച്ചതോ? വിജനമായ ഈ ദ്വീപിൽ അവശേഷിക്കുന്നത് ഭീമാകാരമായ...

സമുദ്രത്താൽ ചുറ്റപ്പെട്ടു ധാരാളം ദ്വീപസമൂഹങ്ങൾ ഭൂമിയിൽ ഉണ്ട്. ഈ ദ്വീപസമൂഹങ്ങൾ അവയുടെ ജൈവഘടനയുമായി ബന്ധപ്പെട്ടാണ് ഒന്ന് മറ്റൊന്നിൽ നിന്ന് വ്യത്യസ്തപ്പെടുന്നത്. എന്നാൽ മറ്റു ചിലത് അതിശയകരമായ നിർമിതിയാൽ വ്യത്യസ്തമായിരിക്കാം. നിഗൂഢതയ്ക്കും മാസ്മരികമായ കലാസൃഷ്ടിക്കും...

ഇരുട്ടിൻ്റെ നഗരം ! അവകാശികളില്ലാതെ കൊള്ളക്കാരുടെ സ്വന്തമായ ഇടം:...

മുൻപ് പറഞ്ഞ രണ്ടു നഗരങ്ങളിൽ നിന്നും തികച്ചും വ്യത്യസ്ത‌മാണ് ചൈനയിലെ കൗലൂൺ വാലഡ് എന്ന നഗരത്തിന്റെ കഥ. കടൽക്കൊളളക്കാരെ നേരിടാൻ സൈനികരായിരുന്നു ആദ്യം ഇവിടെ താവളമടിച്ചത്. രണ്ടാം ലോക മഹായുദ്ധത്തിൽ ജപ്പാൻ കൗലൂൺ...

400ലേറെ വർഷമായി മനുഷ്യ വാസമില്ലാത്ത നഗരം !പ്രേതബാധയുണ്ടെന്ന് കരുതപ്പെടുന്ന,...

ഇത്രയും നേരം നമ്മൾ ഇന്ത്യയ്ക്ക് പുറത്തുള്ള ഉപേക്ഷിക്കപ്പെട്ട നഗരങ്ങളെ കുറിച്ചാണ് പറഞ്ഞത്. എന്നാൽ, ഇന്ത്യയിലുമുണ്ട് ഇത്തരമൊരു നഗരം. മധ്യപ്രദേശിലെ മാണ്ടു. ഒരിക്കൽ വടക്കേ ഇന്ത്യയിൽ നിലനിന്നിരുന്ന വലിയൊരു രാജ്യത്തിന്റെ തല സ്ഥാനമായിരുന്നത്രെ ഇത്....