HomeWorldഅന്യഗ്രഹജീവികൾ നിർമ്മിച്ചതോ? വിജനമായ ഈ ദ്വീപിൽ അവശേഷിക്കുന്നത് ഭീമാകാരമായ ശിലകൾ മാത്രം;...

അന്യഗ്രഹജീവികൾ നിർമ്മിച്ചതോ? വിജനമായ ഈ ദ്വീപിൽ അവശേഷിക്കുന്നത് ഭീമാകാരമായ ശിലകൾ മാത്രം; അറിയാം ഈസ്റ്റർ ദ്വീപിനെ കുറിച്ച് | Easter Island

സമുദ്രത്താൽ ചുറ്റപ്പെട്ടു ധാരാളം ദ്വീപസമൂഹങ്ങൾ ഭൂമിയിൽ ഉണ്ട്. ഈ ദ്വീപസമൂഹങ്ങൾ അവയുടെ ജൈവഘടനയുമായി ബന്ധപ്പെട്ടാണ് ഒന്ന് മറ്റൊന്നിൽ നിന്ന് വ്യത്യസ്തപ്പെടുന്നത്. എന്നാൽ മറ്റു ചിലത് അതിശയകരമായ നിർമിതിയാൽ വ്യത്യസ്തമായിരിക്കാം. നിഗൂഢതയ്ക്കും മാസ്മരികമായ കലാസൃഷ്ടിക്കും ഏറെ പ്രസിദ്ധമായൊരു ദ്വീപ് ഉണ്ട്. കാലത്തിനു മുന്നേ സഞ്ചരിച്ച ദ്വീപ് എന്നുവേണമെങ്കിൽ വിശേഷിപ്പിക്കുവാൻ കഴിയുന്ന ഈസ്റ്റിർ ദ്വീപ് (Easter Island).

തെക്കേ അമേരിക്കയിലെ ആൻഡീസ് പർവ്വത നിരകൾക്കും പസഫിക് സമുദ്രത്തിനും ഇടയിലാണ് ഈസ്റ്റർ ഐലൻഡ് സ്ഥിതി ചെയുന്നത്. ജനവാസം ഇല്ലാത്ത ദ്വീപാണ് ഈസ്റ്റർ ദ്വീപ്. 1722 ൽ യൂറോപ്യന് പര്യവേക്ഷകനായ ജേക്കബ് റോക്ക്ഡെവിനാണ് ഈ ദ്വീപ് ആദ്യമായി കണ്ടെത്തിയത്. ഒറ്റനോട്ടത്തിൽ തന്നെ ദ്വീപിൽ മനുഷ്യവാസം ഇല്ലെന്ന് മനസ്സിലായി. എന്നാൽ ജേക്കബ് റോക്ക്ഡെവിനെ ആശ്ചര്യപ്പെടുത്തിയത് ദ്വീപിലെ പ്രതിമകളായിരുന്നു. മനുഷ്യവാസമില്ലാത്ത ദ്വീപിൽ പ്രതിമകൾ, ഒന്നോ രണ്ടോ അല്ല മറിച്ച് 1000 ത്തോളം വരുന്ന കല്ലിൽ കൊത്തിയ പ്രതിമകളാണ് ദ്വീപിലുണ്ടായിരുന്നത്. മനുഷ്യവാസത്തിന്റെ യാതൊരു ലക്ഷണവും ഇല്ലാത്ത ദ്വീപിൽ എവിടേക്ക് നോക്കിയാലും കല്ലിൽ തീർത്ത പ്രതിമകൾ മാത്രം, അത്ഭുതം തന്നെ. പ്രതിമകൾ എന്ന് പറയുമ്പോൾ നിസാരമായി കാണേണ്ട, 14 ടൺ ഭാരവും (അതായത് 14,000 കിലോ), നാലു മുതൽ 7 മീറ്റർ വരെ ഉയരവുമാണ് ഇവയുടേത്.

മനുഷ്യവാസം ഇല്ലാത്ത ദ്വീപിൽ എങ്ങനെയാണ് ഇത്രയും വലിയ കൽ പ്രതിമകൾ ഉണ്ടായത് എന്നത് ഒരു ചോദ്യചിഹ്നമാണ്. അത്യാധുനിക സജ്ജീകരണങ്ങൾ ഒന്നും ഇല്ലാതെ എങ്ങനെയാണ് എത്രയും ഭാരമുള്ള കല്ലുകൾ കൊത്തിയതും, അതിനെ ഒരിടത്ത് നിന്ന് മറ്റൊരിടത്തേക്ക് കൊണ്ടെത്തിച്ചത് എന്നും ആർക്കും അറിയില്ല. ഒരുപക്ഷെ ഈ നിർമ്മിതികൾക്ക് പിന്നിൽ മനുഷ്യരല്ലെങ്കിലോ? ഒരു പക്ഷെ അന്യഗ്രഹജീവികൾ നിർമ്മിച്ചതാകാമോ ഈ ഭീമാകാരമായ പ്രതിമകൾ?

വളരെ വലിയ പാറകൾ കൊത്തി നിർമ്മിച്ചിരിക്കുന്ന ഈ പ്രതിമകൾ എങ്ങനെയാണ് ഒരു സ്ഥലത്തു നിന്നു മറ്റൊരു സ്ഥലത്തേക്ക് എത്തിച്ചു എന്നത് ആരെയും അത്ഭുതപ്പെടുത്തുന്ന വസ്തുതയാണ്. ഓരോ പ്രതിമകകൾക്കും ഏകദേശം 7 മീറ്ററോളം ഉയരമുണ്ട്. ഇതിൽ തന്നെ ഏറ്റവും ഉയരം കൂടിയ പ്രതിമയുടെ ഉയരം 33 മീറ്ററാണ്. പ്രതിമകളുടെ പ്രധാന സവിശേഷത ഇവയെല്ലാം തന്നെ കാണാൻ ഒരുപോലെയാണ് എന്നതാണ്. അതീവ കട്ടിയുള്ള പാറകളാൽ നിർമ്മിച്ചത് കൊണ്ട് തന്നെ ഇവ പെട്ടന്ന് പൊട്ടിപോകുന്നവയല്ല. പ്രതിമകൾ ഒഴികെ മനുഷ്യരുടെ സാന്നിധ്യം ഈ ദ്വീപിൽ ഇതുവരെ കണ്ടുപിടിച്ചിട്ടും ഇല്ല. ഈ ദ്വീപിനെ കുറിച്ച് ഓരോ ശാസ്ത്രജ്ഞരും വ്യത്യസ്ത വിശദീകരണങ്ങളാണ് നൽകുന്നത്. നൂറുകണക്കിന് വർഷങ്ങൾക്കു മുന്നേ അന്യഗ്രഹജീവികൾ ഇവിടേക്ക് വരുകയും അവർ നിർമ്മിച്ചതാണ് ഈ കൽ പ്രതിമകൾ എന്ന് ഒരുകൂട്ടർ വാദിക്കുന്നു. എന്നാൽ ഈ വാദത്തെ പൂർണമായി തള്ളിക്കൊണ്ട് മറ്റൊരു വിഭാഗം വാദിക്കുന്നത്, 1250 നും 1500 കാലഘട്ടത്തിൽ ദ്വീപിൽ ജീവിച്ചിരുന്ന റാപാ നൂയി (Rapa Nui) എന്ന ഗോത്രവർഗ്ഗക്കാർ തങ്ങളുടെ പൂർവികരുടെ സ്മരണാർത്ഥം നിർമിച്ചവയാണ് ഈ പ്രതിമകൾ എന്നാണ്.

ജേക്കബ് റോക്ക്ഡെവിന് ആദ്യമായി തന്റെ ബോട്ടിൽ ഈ ദ്വീപിലേക്ക് എത്തിയ ദിവസം ഈസ്റ്റർ ഞായർ ആയിരുന്നു. അതുകൊണ്ട് ദ്വീപിന് ഈസ്റ്റർ ദ്വീപ് എന്ന പേരുനൽകി. ഇവിടെയുള്ള ഈസ്റ്റർ പ്രതിമകളെ അറിയപ്പെടുന്നത് “മോയ്” (Moai) എന്നാണ്. മാഞ്ചസ്റ്റർ സർവകലാശാലയിലെ ഒരു ഡോക്ടർ ദ്വീപിലെ അഗ്നിപർവ്വതത്തിനുളളിൽ നിരവതി ഖനികൾ കണ്ടെത്തിയിരുന്നു. കൂടാതെ കാസ്റ്റ് മെറ്റലിൽ നിർമ്മിച്ച 7 ഇഞ്ച് നീളം വരുന്ന കോടാലി ഉൾപ്പടെ പ്രതിമകളുടെ നിർമാണത്തിനായി ഉപയോഗിക്കുന്ന ധാരാളം അവശിഷ്ടങ്ങൾ ഡോക്ടർ കണ്ടെത്തി. ഇതിന്റെ എല്ലാം അടിസ്ഥാനത്തിലാണ് പ്രതിമകൾ നിർമ്മിച്ചത് റാപാ നുയി എന്ന ഗോത്രവർഗ്ഗമാവാം എന്ന നിഗമനത്തിൽ എത്തിച്ചേരുന്നത്. റാപാ നുയി തങ്ങളുടെ മതപരമായ ആചാരങ്ങൾക്കായിരിക്കാം മോയ് പ്രതിമകൾ പണിതീർത്തത്.
ഇന്നും ദ്വീപിനെ ചുറ്റിപറ്റി പഠനങ്ങൾ നടത്തിവരുകയാണ്. മനുഷ്യ വാസമില്ലാത്ത ദ്വീപുകൾ ഒട്ടനവധിയാണ്, ഇത്തരം ദ്വീപുകൾക്ക് പിന്നിൽ ഉത്തരം കിട്ടാത്ത ചോദ്യങ്ങളും നിരവധിയാണ്. ഒരു പക്ഷെ കാലം ദ്വീപിൽ വസിച്ചിരുന്ന ജനതയുടെ ഓർമ്മകൾ മാച്ചു കളയാതിരിക്കുവാൻ അവർ തന്നെ കൊത്തിയെടുത്തതാകാം ഈസ്റ്റർ ദ്വീപിലെ ഭീമാകാരമായ കൽ പ്രതിമകൾ.

Summary: Easter Island, locally known as Rapa Nui, is famous for its nearly 1,000 giant stone statues called Moai. Although myths have linked the monuments to extraterrestrials, archaeological evidence shows that the statues were created by the island’s Rapa Nui people as part of their cultural and ancestral traditions.

WhatsApp Channel Banner

Latest updates

കാവേരി തർക്കം രൂക്ഷം: കബനി ഡാം തുറന്ന് കർണാടക;...

ബെംഗളൂരു : കാവേരി നദീജല തർക്കം വീണ്ടും രൂക്ഷമാകുന്നതിനിടെ കർണാടക തമിഴ്‌നാട്ടിലേക്ക് വെള്ളം തുറന്നുവിട്ടു (Cauvery water dispute). മൈസൂരുവിലെ കബനി അണക്കെട്ടിന്റെ ഷട്ടറുകളാണ് ഉയർത്തിയത്. സെക്കൻഡിൽ 10,000 ഘനയടി വെള്ളമാണ് തമിഴ്‌നാട്ടിലേക്ക്...

സംസ്ഥാനത്ത് ബുധനാഴ്ച വരെ അതിതീവ്ര മഴ തുടരും; നാളെ...

തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമായി തുടരുന്നതിനിടെ, വരും ദിവസങ്ങളിലും കനത്ത മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി (Kerala rain alert). ബുധനാഴ്ച വരെ സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്നാണ്...

പമ്പ കരകവിഞ്ഞു: ശബരിമല നിറപുത്തരി ദർശനം ഒഴിവാക്കാൻ അഭ്യർത്ഥിച്ച്...

പത്തനംതിട്ട: പമ്പാ നദിയിൽ അതിതീവ്ര മഴയെ തുടർന്നുണ്ടായ പ്രളയ പശ്ചാത്തലത്തിൽ (Sabarimala Nira Puthari 2026), നിറപുത്തരി ചടങ്ങുകൾക്കായി നട തുറക്കുന്ന ഓഗസ്റ്റ് രണ്ട്, മൂന്ന് തീയതികളിൽ ശബരിമല ദർശനം ഒഴിവാക്കണമെന്ന് ജില്ലാ...

പുളിക്കൽ പഞ്ചായത്തിൽ പെരുമഴയിൽ കനത്ത നാശനഷ്ടം; 18 ഓളം...

റിപ്പോർട്ട് : അൻവർ ഷരീഫ് പുളിക്കൽ: കനത്ത മഴയെത്തുടർന്ന് പുളിക്കൽ ഗ്രാമപഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ വ്യാപക നാശനഷ്ടം (Malappuram rain news). അരൂർ, മങ്ങാട്ട് മുറി, പുളിക്കൽ, ആലുങ്ങൽ, പുതിയേടത്ത് പറമ്പ്, വള്ളിക്കാട്, ആന്തിയൂർക്കുന്ന്,...

മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റർ യാത്ര: സതീശന്റെ പഴയ ഫേസ്ബുക്ക് പോസ്റ്റുകൾ...

തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശന്റെ കൊച്ചിയിലേക്കുള്ള ഹെലികോപ്റ്റർ യാത്രയെച്ചൊല്ലി സംസ്ഥാന രാഷ്ട്രീയത്തിൽ വൻ വിവാദവും വാക്പോരും പുകയുന്നു (VD Satheesan helicopter controversy). രോഗബാധിതനായി കഴിയുന്ന ഭാര്യാപിതാവിനെ സന്ദർശിക്കാൻ സർക്കാർ ഹെലികോപ്റ്റർ ദുരുപയോഗം...

DON'T MISS

കാമുകിയുടെ ആർത്തവരക്തം മൈനസ് 80 ഡിഗ്രിയിൽ സൂക്ഷിക്കുന്നു; കാരണം...

വാഷിങ്ടൺ: വാർധക്യം തടയാനും ആയുസ്സ് വർധിപ്പിക്കാനുമുള്ള പരീക്ഷണങ്ങളിലൂടെ ശ്രദ്ധ നേടിയ ആന്റി-ഏജിങ് ഇൻഫ്ലുവൻസർ ബ്രയാൻ ജോൺസൺ വീണ്ടും സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരിക്കുകയാണ്. തന്റെ കാമുകിയായ കേറ്റ് ടോളോയുടെ ആർത്തവരക്ത സാമ്പിൾ മൈനസ് 80 ഡിഗ്രി...

ഭക്ഷണത്തിൽ പാറ്റയെ കണ്ടാൽ പരാതിപ്പെടാനാകുമോ? ബിഹാറിൽ വൈറലായി ‘കോക്ക്‌റോച്ച്...

നളന്ദ: പേരുകേട്ട് ആദ്യം ഒന്ന് ഞെട്ടും; പക്ഷേ കഫേയ്ക്കുള്ളിൽ കയറിയാൽ കാഴ്ച മറ്റൊന്നാണ്. ബിഹാറിലെ നളന്ദ ജില്ലയിൽ പുതുതായി ആരംഭിച്ച ‘കോക്ക്‌റോച്ച് കഫേ’ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരിക്കുകയാണ് (Cockroach Cafe Bihar). വിചിത്രമായ...

150 വർഷത്തിന് ശേഷം പുസ്തകം ലൈബ്രറിയിലേക്ക് മടങ്ങി; പിഴത്തുക...

കിയാമ: ഓസ്‌ട്രേലിയയിലെ ഒരു പൊതുഗ്രന്ഥശാലയിൽ നിന്ന് ഏകദേശം 150 വർഷം മുമ്പ് വായനയ്ക്കായി എടുത്ത പുസ്തകം ഒടുവിൽ ലൈബ്രറിയിലേക്ക് തിരിച്ചെത്തി. 1858-ൽ പ്രസിദ്ധീകരിച്ച ‘Antiquities of Athens’ എന്ന പുസ്തകമാണ് ന്യൂ സൗത്ത്...

PREMIUM

ഇരുട്ടിൻ്റെ നഗരം ! അവകാശികളില്ലാതെ കൊള്ളക്കാരുടെ സ്വന്തമായ ഇടം:...

മുൻപ് പറഞ്ഞ രണ്ടു നഗരങ്ങളിൽ നിന്നും തികച്ചും വ്യത്യസ്ത‌മാണ് ചൈനയിലെ കൗലൂൺ വാലഡ് എന്ന നഗരത്തിന്റെ കഥ. കടൽക്കൊളളക്കാരെ നേരിടാൻ സൈനികരായിരുന്നു ആദ്യം ഇവിടെ താവളമടിച്ചത്. രണ്ടാം ലോക മഹായുദ്ധത്തിൽ ജപ്പാൻ കൗലൂൺ...

400ലേറെ വർഷമായി മനുഷ്യ വാസമില്ലാത്ത നഗരം !പ്രേതബാധയുണ്ടെന്ന് കരുതപ്പെടുന്ന,...

ഇത്രയും നേരം നമ്മൾ ഇന്ത്യയ്ക്ക് പുറത്തുള്ള ഉപേക്ഷിക്കപ്പെട്ട നഗരങ്ങളെ കുറിച്ചാണ് പറഞ്ഞത്. എന്നാൽ, ഇന്ത്യയിലുമുണ്ട് ഇത്തരമൊരു നഗരം. മധ്യപ്രദേശിലെ മാണ്ടു. ഒരിക്കൽ വടക്കേ ഇന്ത്യയിൽ നിലനിന്നിരുന്ന വലിയൊരു രാജ്യത്തിന്റെ തല സ്ഥാനമായിരുന്നത്രെ ഇത്....

ആയിര കണക്കിന് പേരെ കോടീശ്വരന്മാർ ആക്കിയ നഗരം! ഇന്ന്...

നേരത്തെ നാം വിറ്റ്നൂമിനേക്കുറിച്ച് പറഞ്ഞു. വിറ്റ്നൂമിനെപ്പോലെ ഉപേക്ഷിക്കപ്പെട്ട ചില നഗരങ്ങൾ ഇന്ന് വിനോദസഞ്ചാരകേന്ദ്രങ്ങളാണ്. അവയെക്കുറിച്ച് അറിഞ്ഞാലോ ? (Humberstone the ghosted town ) അത്തരത്തിലൊന്നാണ് ചിലിയിലെ ഹംബർസ്റ്റോൺ. 1920 മുതൽ 40 വരെ...