കൊച്ചി: കഴിഞ്ഞ ദിവസങ്ങളിൽ രേഖപ്പെടുത്തിയ തുടർച്ചയായ വർദ്ധനവിന് ശേഷം സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ്. നേരിയ ഇടിവാണ് ഇന്ന് സ്വർണവിപണിയിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്ന് പവന് 280 രൂപ കുറഞ്ഞ് 1,05,760 രൂപയിലെത്തി. ഗ്രാമിന് 35 രൂപ കുറഞ്ഞ് 13,220 രൂപയുമായി.(Kerala Gold Price Drops Today August 2026 Price Update)
കഴിഞ്ഞ രണ്ടു ദിവസമായി തുടർച്ചയായി ഉയർന്ന ശേഷമാണ് ഇന്ന് വിപണിയിൽ ആശ്വാസകരമായ മാറ്റമുണ്ടായിരിക്കുന്നത്. രാജ്യാന്തര വിപണിയിലെ മാറ്റങ്ങളും രൂപയുടെ മൂല്യത്തിലുണ്ടായ വ്യതിയാനങ്ങളുമാണ് പ്രാദേശിക വിപണിയിലും പ്രതിഫലിച്ചത്.
രാജ്യാന്തര വിപണിയിലെ ചലനങ്ങൾക്ക് അനുസരിച്ചാണ് രാജ്യത്ത് സ്വർണവില നിശ്ചയിക്കപ്പെടുന്നത്. ഡോളർ – രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവയും സ്വർണവിലയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. നിലവിൽ ലോകത്തെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വർഷവും ടൺ കണക്കിന് സ്വർണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയിൽ സംഭവിക്കുന്ന ചെറിയ ചലനങ്ങൾ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വർണവിലയിൽ പ്രതിഫലിക്കും.
Story Summary
Gold prices in Kerala saw a slight drop today after rising for two consecutive days. The price of 22-karat gold decreased by ₹280 per sovereign and ₹35 per gram.


